Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ്; ചെന്നൈ കോര്‍പ്പറേഷനില്‍ ബിജെപിക്ക് അപ്രതീക്ഷിത വിജയം

ചെന്നൈ: തമിഴ്‌നാട്ടിലെ നഗരമേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡി എം കെയ്ക്ക് വലിയ മുന്നേറ്റമാണ് നേടിയെടുക്കാന്‍ സാധിച്ചത്. ചെന്നൈ ഉള്‍പ്പടെയുള്ള 21 കോര്‍പ്പറേഷനുകളിലും 138 മുനിസിപ്പാലിറ്റികളിലും 489 നഗര പഞ്ചായത്തുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. എ ഐ ഡി എം കെയ്ക്ക് തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കിയെടുക്കാന്‍ സാധിച്ചില്ലെങ്കിലും ബി ജെ പിക്ക് അപ്രതീക്ഷിതമായ വിജയമാണ് സ്വന്തമാക്കിയത്.

ചെന്നൈ കോര്‍പ്പറേഷനിലെ വാര്‍ഡില്‍ നിന്നാണ് ബി ജെ പി ഒരു സീറ്റിലേക്ക് വിജയിച്ചത്. കോടമ്പാക്കം സോണിലെ വെസ്റ്റ് മാമ്പലം ഏരിയയിലെ 134-ാം വാര്‍ഡില്‍ നിന്ന് മത്സരിച്ച ഉമാ ആനന്ദന്‍ (66) 2000 ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. നാഥുറാം ഗോഡ്സെയെ പിന്തുണയ്ക്കുന്നയാളാണെന്ന് നാല് വര്‍ഷം മുമ്പ് ഒരു അഭിമുഖത്തില്‍ ഉമ പറഞ്ഞതും നേരത്തെ വിവാദത്തില്‍ പെട്ടിരുന്നു.

bjp

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും അവരുടെ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. തന്റെ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ക്ഷേമപദ്ധതികള്‍ തന്റെ വാര്‍ഡിലേക്ക് കൊണ്ടുവരുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഉമ പറഞ്ഞു.

മഴക്കെടുതിയില്‍ ജനജീവിതം എങ്ങനെ ബാധിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. കുപ്പയ്യ ചെട്ടി സ്ട്രീറ്റ്, സുബ്ബ റെഡ്ഡി സ്ട്രീറ്റ്, ഗാന്ധി സ്ട്രീറ്റ് തുടങ്ങി നിരവധി തെരുവുകള്‍ വെള്ളത്തിനടിയിലായി. ജൂബിലി റോഡ്, തമ്പിയ റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ താഴത്തെ നിലയിലുള്ള വീടുകള്‍ ഇപ്പോഴും ശൂന്യമാണ്. മഴക്കാലത്ത് മലിനജലം കെട്ടിക്കിടക്കുന്ന മഴവെള്ളവുമായി കലര്‍ന്ന് ജനവാസകേന്ദ്രങ്ങളിലേക്ക് കയറുന്ന സാഹചര്യമുണ്ട്. അനാരോഗ്യകരമായ അന്തരീക്ഷം കൊതുകുകളെ പ്രജനനത്തിന് സഹായിക്കുന്നു, ഇത് മലേറിയയുടെ സാധ്യത വര്‍ദ്ധിപ്പിക്കും. വെസ്റ്റ് മമ്പലം അടുത്ത കുംഭകോണം ആകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. റോഡുകളുടെ അവസ്ഥയും ശോചനീയമാണ്. ഈ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കണമെന്ന് ഉമ പറഞ്ഞു.

തനിക്കെതിരായ പ്രചാരണങ്ങള്‍ പരിചിതമാണെന്നും തനിക്ക് വേണ്ടി പരോക്ഷമായി പ്രചാരണം നടത്തിയതിന് എതിരാളികള്‍ക്ക് നന്ദിയുണ്ടെന്നും ഉമ പറഞ്ഞു. എന്റെ വാര്‍ഡിലെ വോട്ടെണ്ണല്‍ 3 മണിക്ക് ശേഷമാണ് ആരംഭിച്ചത്. എന്നാല്‍ അതിനും വളരെ മുമ്പേ അവര്‍ ഞാന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് പ്രചരിപ്പിച്ചു. ഇപ്പോള്‍ ആരാണ് ചിരിക്കുന്നതെന്നും അവര്‍ ചോദിച്ചു.

Recommended Video

cmsvideo
    ആദ്യം ഭരതന്റെ പ്രണയത്തിന് ഹംസമായും പിന്നീട് ഭാര്യയായും മാറിയ ലളിതയുടെ ജീവിതം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+