കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; മെയ് 10 മുതല്‍ 24 വരെ

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കൊറോണ വ്യാപനം തടയുന്നതിനാണ് ലോക്ക്ഡൗണ്‍. ഈ മാസം 10 മുതല്‍ ആരംഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് തീരുമാനം. പലചരക്ക് കടകള്‍ ഉച്ചയ്ക്ക് 12 മണി വരെ പ്രവര്‍ത്തിക്കും. റസ്റ്ററന്റുകള്‍ക്ക് പാര്‍സല്‍ സര്‍വീസ് നടത്താം. തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്റെ കടകള്‍ അടച്ചിടും. സിനിമാ തിയേറ്റര്‍, ജിംനേഷ്യം, ബാര്‍, ഓഡിറ്റോറിയം എന്നിവയ്‌ക്കെല്ലാം നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.

Recommended Video

cmsvideo
TN announces complete lockdown from May 10 to 24
s

വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ 26465 പേര്‍ക്കാണ് കൊറോണ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇത്രയും പേര്‍ക്ക് ഒരു ദിവസം ആദ്യമായിട്ടാണ് രോഗം സ്ഥിരീകരിക്കുന്നത്. ചെന്നൈയില്‍ മാത്രം 6738 പേര്‍ക്കാണ് രോഗം. 197 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 15171 ആയി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ കൊറോണ രോഗം വ്യാപിക്കാന്‍ ഇടയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്റ്റാലിന്റെ തുടക്കം; എല്ലാവര്‍ക്കും 2000 രൂപ, ചികില്‍സ-യാത്രാ സൗജന്യം, 5 ഉത്തരവുകള്‍വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്റ്റാലിന്റെ തുടക്കം; എല്ലാവര്‍ക്കും 2000 രൂപ, ചികില്‍സ-യാത്രാ സൗജന്യം, 5 ഉത്തരവുകള്‍

കേരളത്തിലും കര്‍ണാടകത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ തുടങ്ങി. വരുന്ന 16 വരെ തുടരും. കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവശ്യസര്‍വീസുകള്‍ മാത്രമാണുണ്ടാകുക എന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. പുറത്തിറങ്ങുന്നവര്‍ വ്യക്തമായ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ കുടുങ്ങും.

English summary
Tamil nadu Lockdown will start May 10 for Two weeks to curb Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X