കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്നാട്ടിൽ പ്രവേശിക്കാൻ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം: ചട്ടം കർശനം
ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് വരുന്ന ആളുകൾക്ക് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ട് തമിഴ്നാട് സർക്കാർ. ആഗസ്റ്റ് അഞ്ച് മുതൽ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് വരുന്നവർക്കാണ് ഈ ചട്ടം ബാധകമായിരിക്കുക. ഞായറാഴ്ചയാണ് ഇത് തമിഴ്നാട് സർക്കാർ ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുപ്പിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലും കൊവിഡ് കേസുകൾ വർധിച്ച് വരുന്നതിനിടെയാണ് തമിഴ്നാട് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ വർധിച്ച് വരുന്നതായി ആരോഗ്യമന്ത്രി എംഎ സുബ്രഹ്മണ്യൻ പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ച് വരികയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
കഴിഞ്ഞ ദിവസം കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ട് കർണ്ണാടക സർക്കാർ ഉത്തരവിറക്കിയിരുന്നു. ആഗസ്റ്റ് ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരികയും ചെയ്തിരുന്നു. യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നാണ് കർണ്ണാടക സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്. കർണ്ണാടകടത്തിൽ ബസവരാജ് ബൊമ്മെ പുതിയ മുഖ്യമന്ത്രി അധികാരമേറ്റതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
നേരത്തെ കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നതിന് ആർടിപിസിആർ പരിശോധനാ ഫലമോ കൊവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ കൈവശം കരുതിയാൽ മതിയായിരുന്നു. ഇത് മാറ്റിക്കൊണ്ടാണ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുള്ളത്. കർണ്ണാടകത്തിൽ അടുത്ത ദിവസങ്ങളിൽ കൊവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications