കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിനെ ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി: ആക്രമണം ദളിതനായതിനാലെന്ന് ബന്ധുക്കൾ, പോലീസ് ഭാഷ്യം...

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ യുവാവിനെ ആൾക്കുട്ടം മർദിച്ച് കൊലപ്പെടുത്തി. 24 കാരനായ യുവാവാണ് ഉന്നത സമുദായത്തിൽപ്പെട്ടവരുടെ മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ വില്ലുപുരത്താണ് സംഭവം. ശക്തിവേൽ എന്ന യുവാവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കയ്യും കാലും ബന്ധിച്ച നിലയിൽ ആൾക്കുട്ടത്തിന് നടുവിൽ ഇരിക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീജഡിയയിൽ വ്യാപമായി പ്രചരിച്ചിരുന്നു. ചെന്നൈയിൽ നിന്ന് 150 കിലോമീറ്റർ മാറി ബുധനാഴ്ചയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തതെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

പ്രകോപനമുണ്ടായാലും സംയമനം പാലിക്കണം: ദില്ലി പോലീസിന് അമിത് ഷായുടെ താക്കീത്പ്രകോപനമുണ്ടായാലും സംയമനം പാലിക്കണം: ദില്ലി പോലീസിന് അമിത് ഷായുടെ താക്കീത്

എന്നാൽ വയലിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ദളിതനായതിനാലാണ് ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കളുടെ വാദം. ഒരു സ്വകാര്യ ഭൂമിയിൽ വെച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടതെന്നും ബന്ധുക്കൾ കൂട്ടിച്ചേർക്കുന്നു.
തങ്ങൾ സ്ഥലത്തെത്തിയപ്പോൾ യുവാവിനെ വായിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആശുപത്രിയിലേക്ക് പോകാൻ ശക്തിവേൽ തയ്യാറായില്ലെന്നും വീട്ടിലെത്തിയ യുവാവ് പിന്നീട് മരണമടയുകയുമായിരുന്നു.

crimescene-

വയറിൽ അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ബൈക്ക് നിർത്തി വയലിൽ വിശ്രമിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ സഹോദരി പറയുന്നത്. എന്നാൽ ദളിതനായതിനാലാണ് ആക്രമിക്കപ്പെട്ടതെന്നാണ് ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തിൽ മൂന്ന് സ്ത്രീകളുൾപ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്. വാണിയാർ സമുദായത്തിൽപ്പെട്ടവരാണ് കേസിൽ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ശക്തിവേലിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ ജനക്കൂട്ടത്തിന് അദ്ദേഹത്തിന്റെ ജാതിയെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് പോലീസ് വാദം. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണെന്നും ഒരു പെൺകുട്ടി ഇയാൾക്കെതിരെ പരാതി നൽകിയിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർക്കുന്നു.

English summary
Tamil Nadu Man Beaten To Death, Family Alleges Attacked For Being Dalit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X