കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടിൽ വീണ്ടും കസ്റ്റഡി മരണം: ക്രൂര പീഡനത്തിനിരയായ ഓട്ടോ ഡ്രൈവർ മരിച്ചു!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും കസ്റ്റഡി മരണം. പോലീസ് ക്രൂരതയ്ക്ക് ഇരയായ യുവാവാണ് ആശുപത്രിയിൽ ചികിത്സിയിലിരിക്കെ മരിച്ചത്. യുവാവിനെ ആശുപത്രിയിലെത്തിച്ചതോടെയാണ് കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരതയ്ക്കിരയായ സംഭവം പുറത്തുവരുന്നത്. പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച ശേഷം ശാരീകരിക പ്രശ്നങ്ങൾ അനുഭവപ്പെട്ട യുവാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 15 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുന്നത്. ഓട്ടോ ഡ്രൈവറായ കുമരേശനാണ് മരണമടഞ്ഞിട്ടുള്ളത്. തൂത്തുക്കുടി കസ്റ്റഡി മരണങ്ങളിൽ പോലീസിനെതിരെ രൂക്ഷ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് കസ്റ്റഡിയിൽ വെച്ച് പീഡനത്തിനിരയായ ഒരാൾ കൂടി മരണത്തിന് കീഴടങ്ങുന്നത്.

മധ്യപ്രദേശില്‍ വിഎച്ച്പി നേതാവിനെ അടിച്ചുകൊന്നു; ദൃശ്യം അജ്ഞാതന്‍ വീഡിയോയില്‍ പകര്‍ത്തിമധ്യപ്രദേശില്‍ വിഎച്ച്പി നേതാവിനെ അടിച്ചുകൊന്നു; ദൃശ്യം അജ്ഞാതന്‍ വീഡിയോയില്‍ പകര്‍ത്തി

 സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മർദ്ദിച്ചു

സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മർദ്ദിച്ചു


ഒരു ഭൂമിത്തർക്ക കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് സഹോദരൻ നൽകുന്ന വിവരം. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ശാരീരിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് സഹോദരൻ ആരോപിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വിളിപ്പിച്ച് ഒരു ദിവസത്തിന് ശേഷം തിരിച്ചെത്തിയ യുവാവ് അധികം സംസാരിക്കാതെയായെന്നും സഹോദരൻ സാക്ഷ്യപ്പെടുത്തുന്നു.

 രക്തം ഛർദ്ദിച്ചു

രക്തം ഛർദ്ദിച്ചു

പോലീസ് വിളിപ്പിച്ചതിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ കുമരേശൻ രക്തം ഛർദ്ദിച്ചതോടെയാണ് സുരണ്ടൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് ഇദ്ദേഹത്തെ തിരുനെൽവേലിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിരുനെൽവേലിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

വൃക്കയ്ക്കും സ്പ്ലീനിനും തകരാർ

വൃക്കയ്ക്കും സ്പ്ലീനിനും തകരാർ

കുമരേശന്റെ വൃക്കയും സ്പ്ലീനും കേടുപാടുകൾ സംഭവിച്ച നിലയിലാണുള്ളതെന്നാണ് പരിശോധിച്ച ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്. ഇതോടെ ഡോക്ടർമാർ ചോദ്യം ചെയ്തതോടെയാണ് ഭൂമിത്തർക്കത്തെക്കുറിച്ച് വിവരങ്ങളറിയാൻ വിളിപ്പിച്ച ശേഷം പോലീസ് ശാരീരികമായി പീഡിപ്പിച്ചെന്ന് യുവാവ് വെളിപ്പെടുത്തിയത്.

 പോലീസുകാർക്കെതിരെ കേസ്

പോലീസുകാർക്കെതിരെ കേസ്

പോലീസ് സ്റ്റേഷനിനുള്ളിൽ സംഭവിച്ചതിനെക്കുറിച്ച് പുറത്ത് ആരോടും പറയരുതെന്ന് പറഞ്ഞ് പോലീസുകാർ യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിതാവിനെ ഉപദ്രവിക്കുമെന്നും പോലീസുകാർ ഭീഷണി മുഴക്കുകയും ചെയ്തു. കുമരേശന്റെ മരണത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഒരു സബ് ഇൻസ്പെക്ടർ ചന്ദ്രശേഖർ, കോൺസ്റ്റബിൾ കുമാർ എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 14(3) വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

 പ്രതിഷേധം പുകയുന്നു

പ്രതിഷേധം പുകയുന്നു


തൂത്തുക്കുടിയിൽ അറസ്റ്റിലായ അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ വെച്ച് ക്രൂര പീഡനങ്ങൾക്ക് ഇരയായി മരിച്ച സംഭവത്തിൽ പ്രതിഷേധം ആളിപ്പടരുന്നതിനിടെയാണ് ഈ സംഭവം പുറത്തുവരുന്നത്. തൂത്തുക്കുടിയിലെ സാത്താങ്കുളത്ത് ജയരാമൻ, മകനായ ബെന്നിക്സ് എന്നിവരാണ് ദിവസങ്ങൾക്ക് മുമ്പ് മരണത്തിന് കീഴടങ്ങിയത്. മലദ്വാരത്തിൽ കമ്പി ഉൾപ്പെടെ കുത്തിക്കയറ്റിയ നിലയിലായിരുന്നു.

 കസ്റ്റഡിയിലെടുത്ത് ക്രൂരത

കസ്റ്റഡിയിലെടുത്ത് ക്രൂരത

ലോക്ക്ഡൌൺ ലംഘിച്ചെന്ന് ആരോപിച്ച് കസ്റ്റിഡിയിലെടുത്ത ജയരാമനും ബെന്നിക്സും കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് മരണമടയുന്നത്. കോവിൽപ്പെട്ട സബ്ജയിലിലാണ് ഇരുവരെയും പാർപ്പിച്ചിരുന്നത്. ശരീരത്തിൽ നിന്ന് ചോരയൊലിക്കുന്ന രീതിയിലാണ് ഇരുവരെയും മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയതെന്നും ഇരുവരും ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നുമാണ് ബെന്നിക്സിന്റെ സോഹദരി സാക്ഷ്യപ്പെടുത്തുന്നത്. ആശുപത്രിയിൽ വെച്ച് രക്തസ്രാവം നിയന്ത്രണാതീതമായതോടെ ഏഴോളം ലുങ്കികൾ മാറ്റി ഉടുപ്പിക്കുകയായിരുന്നുവെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.

പോലീസിനെതിരെ ഹൈക്കോടതി

പോലീസിനെതിരെ ഹൈക്കോടതി


കസ്റ്റഡിയിൽ വെച്ച് അച്ഛനും മകനും ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായ സംഭവത്തിൽ ഹൈക്കോടതി കസ്റ്റഡി മരണത്തിന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. പോലീസിനെ രൂക്ഷ വിമർശനമാണ് മദ്രാസ് ഹൈക്കോടതി ഉന്നയിച്ചത്. ജനങ്ങൾക്ക് മേലുള്ള പോലീസ് അതിക്രമം കൊറോണ വൈറസിനേക്കാൾ വലിയ പകർച്ചാവ്യാധിയാണെന്നാണ് കോടതി കുറ്റപ്പെടുത്തിയത്. സംസ്ഥാനത്ത് പല തലങ്ങളിൽ നിന്നും സംഭവത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

 ഉദ്യോഗസ്ഥർക്കെതിരെ നടപടി

ഉദ്യോഗസ്ഥർക്കെതിരെ നടപടി

ജയരാമനും ബെന്നിക്സും കൊല്ലപ്പെട്ടത് ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്ന വിശദീകരണമാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ളത്. സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിനൊപ്പം ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

English summary
Tamil Nadu Man dies in hospital after brutally attacked in police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X