നിര്‍ണായക പ്രഖ്യാപനവുമായി തമിഴ്‌നാട്; സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കും, ഉത്തരവ് ഉടന്‍
ചെന്നൈ: സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ സ്ത്രീകലെ പൂജാരിമാരാക്കുമെന്ന നിര്‍ണായക പ്രഖ്യാപനം നടത്തി തമിഴ്‌നാട് ദേവസ്വം മന്ത്രി. താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയായിരിക്കും ക്ഷേത്രങ്ങളില്‍ നിയമിക്കുക. തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍മല സീതാരാമന്‍- ചിത്രങ്ങള്‍
നിലവില്‍ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളിലാണ് സ്ത്രീകളെ നിയമിക്കുക. സ്ത്രീകള്‍ പൂജാരിമാരായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ക്ക് പരിശീലനം നല്‍കുകയും അവരെ പൂജാരിയായി നിയമിക്കാന്‍ നടപടിയെടുക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷം ഇക്കാര്യം നടപ്പിലാക്കുമെന്ന് മന്ത്രി ശേഖര്‍ ബാബു അറിയിച്ചു.
ഹിന്ദു ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരിമാരായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകള്‍ നാളുകളായി നടക്കുന്നുണ്ട്. പൂജാരിമാരുടെ ജോലിയിലും ലിംഗസമത്വം സ്ഥാപിക്കണമെന്ന് സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ വാദിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം മന്ത്രി അറിയിച്ചത്. മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയലിടക്കം വിമര്‍ശനം ഉയരുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ തന്നെ നടന്നേക്കാം.
ട്രെൻഡിയായി പവിത്ര ലക്ഷ്മി- ചിത്രങ്ങൾ












Click it and Unblock the Notifications