വരള്‍ച്ച തടയാന്‍ മന്ത്രിയുടെ തന്ത്രം!! പിന്നെ സംഭവിച്ചത്!! കിട്ടിയത് എട്ടിന്റെ പണിതന്നെ!!
ജലക്ഷാമം തടയുന്നതിന് അണക്കെട്ടില്‍ തെര്‍മോകോള്‍ നിരത്തിയതാണ് മന്ത്രിക്ക് വിനയായത്. നല്ല ഉദ്ദേശത്തോടെയാണ് മന്ത്രി ഇത് ചെയ്തതെങ്കിലും ഇതിന് ഉദ്ദേശിച്ച ഫലം ലഭിച്ചില്ല.
ചെന്നൈ: വേനല്‍ കനത്തതോടെ തുള്ളി വെള്ളം കിട്ടാനില്ല. ജലക്ഷാമം രൂക്ഷമായതോടെ ഇനിയുള്ള ജലം എന്തു വില കൊടുത്തും സംരക്ഷിക്കാന്‍ തന്നെയാണ് എല്ലാവരും ശ്രമിക്കുന്നത്. അത്തരത്തില്‍ ജലം സംരക്ഷിക്കാന്‍ തമിഴ്മന്ത്രി കണ്ടെത്തിയ തന്ത്രം അദ്ദേഹത്തിന് തന്നെ പണിയായിരിക്കുകയാണ്. വെറും പണിയല്ല എട്ടിന്റെ പണി തന്നെയാണ് മന്ത്രിക്ക് കിട്ടിയത്.
വരള്‍ച്ച തടയുന്നതിന് അണക്കെട്ടില്‍ തെര്‍മോകോള്‍ നിരത്തിയതാണ് മന്ത്രിക്ക് വിനയായത്. നല്ല ഉദ്ദേശത്തോടെയാണ് മന്ത്രി ഇത് ചെയ്തതെങ്കിലും ഇതിന് ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. അണക്കെട്ടുകളിലെ ജലം നീരാവിയായി പോകുന്നത് തടയാനാണ് സഹകരണ മന്ത്രി സെല്ലൂര്‍ കെ രാജു തെര്‍മോകോള്‍ ജലാശയങ്ങളില്‍ നിരത്തിയത്.

മാധ്യമങ്ങളെയും പത്രക്കാരെയും അറിയിച്ച് വമ്പന്‍ ആഘോഷത്തോടെയാണ് മന്ത്രി മുന്നിട്ടിറങ്ങി അണക്കെട്ടില്‍ തെര്‍മോകോള്‍ നിരത്തിയത്. ഈ ബുദ്ധിയും മന്ത്രിയുടേത് തന്നെയായിരുന്നു. തെര്‍മോകോള്‍ കഷ്ണങ്ങള്‍ കൂട്ടി യോജിപ്പിച്ചാണ് ഡാമില്‍ നിരത്തിയത്.
എന്നാല്‍ സംഭവിച്ചതാകട്ടെ മന്ത്രി സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത ഒരു കാര്യവും. തെര്‍മോകോള്‍ സ്ഥാപിച്ചതിന് പിന്നാലെ സ്ഥത്തുണ്ടായ കാറ്റിനെ തുടര്‍ന്ന് തെര്‍മോകോള്‍ കഷ്ണങ്ങളില്‍ ചിലത് പറന്നു പോയി. മറ്റുചിലത് നശിച്ചു പോവുകയും ചെയ്തു. പത്ത് ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവാക്കിയിരുന്നത്.
142 വര്‍ഷമായി അനുഭവിക്കുന്ന ജലക്ഷാമത്തിന് പരിഹാരം കാണാനാണ് ഇത്തരത്തിലൊരു പദ്ധതിയുമായി മുന്നോട്ട് വന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം ഒരു പരീക്ഷണം എന്ന നിലയിലാണ് ഇത് ചെയ്തതെന്ന് മധുര കളക്ടര്‍ കെ വീരരാഘവ റാവു പറഞ്ഞു. പ്ലാസ്റ്റിക് ബോളുകളും പ്ലേറ്റുകളും ഉപയോഗിച്ച് ഇത് വീണ്ടും പരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തെര്‍മോകോള്‍ ജലത്തില്‍ നിരത്തുന്നത് ജലം മലിനമാക്കുമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചെറിയ കുളങ്ങളിലൊക്കെ തെര്മോകേള് നിരത്തി ജലം നീരാവിയാകുന്നത് തടയുന്നത് വിജയിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications