കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരള്‍ച്ച തടയാന്‍ മന്ത്രിയുടെ തന്ത്രം!! പിന്നെ സംഭവിച്ചത്!! കിട്ടിയത് എട്ടിന്റെ പണിതന്നെ!!

ജലക്ഷാമം തടയുന്നതിന് അണക്കെട്ടില്‍ തെര്‍മോകോള്‍ നിരത്തിയതാണ് മന്ത്രിക്ക് വിനയായത്. നല്ല ഉദ്ദേശത്തോടെയാണ് മന്ത്രി ഇത് ചെയ്തതെങ്കിലും ഇതിന് ഉദ്ദേശിച്ച ഫലം ലഭിച്ചില്ല.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: വേനല്‍ കനത്തതോടെ തുള്ളി വെള്ളം കിട്ടാനില്ല. ജലക്ഷാമം രൂക്ഷമായതോടെ ഇനിയുള്ള ജലം എന്തു വില കൊടുത്തും സംരക്ഷിക്കാന്‍ തന്നെയാണ് എല്ലാവരും ശ്രമിക്കുന്നത്. അത്തരത്തില്‍ ജലം സംരക്ഷിക്കാന്‍ തമിഴ്മന്ത്രി കണ്ടെത്തിയ തന്ത്രം അദ്ദേഹത്തിന് തന്നെ പണിയായിരിക്കുകയാണ്. വെറും പണിയല്ല എട്ടിന്റെ പണി തന്നെയാണ് മന്ത്രിക്ക് കിട്ടിയത്.

വരള്‍ച്ച തടയുന്നതിന് അണക്കെട്ടില്‍ തെര്‍മോകോള്‍ നിരത്തിയതാണ് മന്ത്രിക്ക് വിനയായത്. നല്ല ഉദ്ദേശത്തോടെയാണ് മന്ത്രി ഇത് ചെയ്തതെങ്കിലും ഇതിന് ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. അണക്കെട്ടുകളിലെ ജലം നീരാവിയായി പോകുന്നത് തടയാനാണ് സഹകരണ മന്ത്രി സെല്ലൂര്‍ കെ രാജു തെര്‍മോകോള്‍ ജലാശയങ്ങളില്‍ നിരത്തിയത്.

tamil nadu minister idea

മാധ്യമങ്ങളെയും പത്രക്കാരെയും അറിയിച്ച് വമ്പന്‍ ആഘോഷത്തോടെയാണ് മന്ത്രി മുന്നിട്ടിറങ്ങി അണക്കെട്ടില്‍ തെര്‍മോകോള്‍ നിരത്തിയത്. ഈ ബുദ്ധിയും മന്ത്രിയുടേത് തന്നെയായിരുന്നു. തെര്‍മോകോള്‍ കഷ്ണങ്ങള്‍ കൂട്ടി യോജിപ്പിച്ചാണ് ഡാമില്‍ നിരത്തിയത്.

എന്നാല്‍ സംഭവിച്ചതാകട്ടെ മന്ത്രി സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത ഒരു കാര്യവും. തെര്‍മോകോള്‍ സ്ഥാപിച്ചതിന് പിന്നാലെ സ്ഥത്തുണ്ടായ കാറ്റിനെ തുടര്‍ന്ന് തെര്‍മോകോള്‍ കഷ്ണങ്ങളില്‍ ചിലത് പറന്നു പോയി. മറ്റുചിലത് നശിച്ചു പോവുകയും ചെയ്തു. പത്ത് ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവാക്കിയിരുന്നത്.

142 വര്‍ഷമായി അനുഭവിക്കുന്ന ജലക്ഷാമത്തിന് പരിഹാരം കാണാനാണ് ഇത്തരത്തിലൊരു പദ്ധതിയുമായി മുന്നോട്ട് വന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം ഒരു പരീക്ഷണം എന്ന നിലയിലാണ് ഇത് ചെയ്തതെന്ന് മധുര കളക്ടര്‍ കെ വീരരാഘവ റാവു പറഞ്ഞു. പ്ലാസ്റ്റിക് ബോളുകളും പ്ലേറ്റുകളും ഉപയോഗിച്ച് ഇത് വീണ്ടും പരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തെര്‍മോകോള്‍ ജലത്തില്‍ നിരത്തുന്നത് ജലം മലിനമാക്കുമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചെറിയ കുളങ്ങളിലൊക്കെ തെര്‍മോകേള്‍ നിരത്തി ജലം നീരാവിയാകുന്നത് തടയുന്നത് വിജയിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

English summary
ministers innovation - cover the reservoir of the dam with thermocol sheets so that evaporation in the summer heat would come down.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X