ശമ്പളം 71% വര്‍ധിപ്പിച്ച് വിജയ് സര്‍ക്കാര്‍; തമിഴ്‌നാട് എംഎല്‍എമാര്‍ ഹാപ്പി, കാര്‍ വേണ്ടെന്ന് പ്രതിപക്ഷം

തമിഴ്‌നാട്ടില്‍ എംഎല്‍മാരുടെ ശമ്പളവും ആനുകൂല്യവും വര്‍ധിപ്പിച്ച് വിജയ് സര്‍ക്കാര്‍. 71 ശതമാനമാണ് വര്‍ധനവ്. ഇതുവരെ തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എക്ക് ലഭിച്ചിരുന്നത് 1.05 ലക്ഷം രൂപയായിരുന്നു. വാഹനങ്ങള്‍ക്കുള്ള ചെലവ് ഇനത്തില്‍ നല്‍കുന്ന 25000 രൂപ ഉള്‍പ്പെടെ ആയിരുന്നു ഇത്. എന്നാല്‍ വിജയ് സര്‍ക്കാര്‍ വന്നതോടെ ഇതില്‍ മാറ്റം വരുത്തി. കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറങ്ങി.

വാഹന അലവന്‍സ് 75000 രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ് വിജയ് സര്‍ക്കാര്‍. കൂടാതെ ഒരു സഹായിയെ നിയമിക്കുന്നതിന് 25000 രൂപയും പ്രത്യേകം അനുവദിക്കും. മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം സജീവമാക്കുന്നതിന് ഇത് മതിയാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതോടെ ഒരു എംഎല്‍എക്ക് പ്രതിമാസം 1.80 ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തുക. അലന്‍വന്‍സും മറ്റും എംഎല്‍എമാര്‍ക്ക് നേരിട്ട് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

salary hike tamil nadu mla pay each month rises

കാട്ടുമണ്ണാര്‍ കോവില്‍ എംഎല്‍എ ഇഎല്‍ ജ്യോതിമണി നിയമസഭയില്‍ ഉന്നയിച്ച ആവശ്യമാണ് തമിഴ്‌നാട്ടില്‍ ഏറെ ചര്‍ച്ചയായ വരുമാന മാറ്റത്തിന് കാരണം. പുതിയ എംഎല്‍എമാര്‍ക്ക് സ്വന്തമായി വാഹനം അനുവദിക്കണം എന്നും വാഹനം ഇല്ലാത്തതിനാല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനും മണ്ഡലത്തില്‍ ഇടപെടുന്നതിനും പ്രതിസന്ധി നേരിടുന്നു എന്നുമായിരുന്നു ഈ വിസികെ എംഎല്‍എയുടെ പരാതി.

എല്ലാ എംഎല്‍എമാര്‍ക്കും വാഹനം അനുവദിക്കുമെന്ന് ഓഗസ്റ്റ് 19ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചു. 1951ലെ തമിഴ്‌നാട് ശമ്പള നിയമത്തില്‍ മാറ്റം വരുത്തുന്ന ബില്ല് സെപ്തംബര്‍ ആദ്യവാരത്തില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ഈ ബില്ലിലാണ് എംഎല്‍എമര്‍ക്ക് പ്രതിമാസം കിട്ടുന്ന തുക 1.05 ലക്ഷത്തില്‍ നിന്ന് 1.80 ലക്ഷമാക്കി ഉയര്‍ത്തിയത്. ഇതോടെ സര്‍ക്കാരിന് പ്രതിവര്‍ഷം 21 കോടി രൂപയുടെ അധിക ബാധ്യത വരും.

പുതുക്കിയ ശമ്പളവും ആനുകൂല്യവും ഒക്ടോബര്‍ ഒന്ന് മുതല്‍ ലഭിക്കും. അതായത്, ഇനി കിട്ടാന്‍ പോകുന്ന ശമ്പളത്തോടൊപ്പം പുതിയ വര്‍ധനവുണ്ടാകും. വാഹനം വാങ്ങുന്നതിനുള്ള പരിധിയിലും സര്‍ക്കാര്‍ മാറ്റം വരുത്തി. മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, സര്‍ക്കാര്‍ ചീഫ് വിപ്പ് എന്നിവര്‍ക്ക് കാര്‍ വാങ്ങുന്നതിനുള്ള പരിധി 26 ലക്ഷം രൂപയാക്കി ഉയര്‍ത്തി. എംഎല്‍എമാര്‍ക്ക് 15 ലക്ഷം രൂപയും.

അതേസമയം, കാര്‍ ആവശ്യമില്ലെന്ന് പ്രതിപക്ഷമായ ഡിഎംകെ സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. 59 എംഎല്‍എമാരാണ് ഡിഎംക്കെക്കുള്ളത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം മോശമായതിനാലാണ് ഈ തീരുമാനം എടുത്തത് എന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അറിയിച്ചു. ഡിഎംകെയുടേത് പരിചയ സമ്പന്നരായ എംഎല്‍എമാരാണ്. മിക്കവര്‍ക്കും സ്വന്തമായി കാറുണ്ട്. അതേസമയം, ടിവികെ എംഎല്‍എമാരില്‍ 98 ശതമാനവും പുതിയ എംഎല്‍എമാരാണ് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma