Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകന്റെ മുന്നിലിട്ട് കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു; ഞെട്ടിപ്പിക്കുന്ന സംഭവം കാഞ്ചിപുരത്ത്

ചെന്നൈ: തമിഴ്‌നാട്ടില്‍ കോളജ് വിദ്യാര്‍ഥിനിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. ബെംഗളുരു-പുതുച്ചേരി ഹൈവേയിലെ കാഞ്ചിപുരത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി കാമുകനൊപ്പം സ്‌കൂള്‍ പരിസരത്ത് സംസാരിച്ചിരിക്കുകയായിരുന്നു വിദ്യാര്‍ഥിനി. ഈ വേളയില്‍ അഞ്ച് പേര്‍ വന്ന് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. കാമുകനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കത്തിമുനയില്‍ നിര്‍ത്തി വിദ്യാര്‍ഥിനിടെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.

r

വഴങ്ങിയില്ലെങ്കില്‍ കൊന്ന് കുഴിച്ചിടുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി. അവശയായ വിദ്യാര്‍ഥിനിയും കാമുകനും ഏറെ നേരത്തിന് ശേഷമാണ് അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടത്. ഇവര്‍ വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കളുടെ നിര്‍ദേശ പ്രകാരമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല എന്നാണ് യുവതി പോലീസിന് നല്‍കിയ ആദ്യമൊഴി.

സംഭവം നടന്നത് രാത്രിയാണ്. ഇവിടെ വേണ്ടത്ര വെളിച്ചവും ഇല്ലായിരുന്നു. അതേസമയം, അക്രമികള്‍ പരസ്പരം സംസാരിക്കുന്നത് യുവതിയും കാമുകനും കേട്ടിട്ടുണ്ട്. വിമല്‍ എന്നാണ് ഒരു അക്രമിയെ മറ്റൊരാള്‍ വിളിച്ചത്. ഈ പേര് വച്ച് പോലീസ് അന്വേഷണം നടത്തി. സമീപ സ്ഥലമായ വിപാടുവില്‍ ഈ പേരില്‍ ഒരാളുണ്ടെന്ന് വിവരം ലഭിച്ചു. ഇയാളുടെ വീട് പോലീസ് വളഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിമലിനെ പോലീസ് സാഹസികമായി പിടികൂടി.

വിമലിനെ ചോദ്യം ചെയ്തതോടെ മറ്റു പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചു. എല്ലാവരെ സംബന്ധിച്ചും വിമല്‍ പോലീസിനോട് പറഞ്ഞു. എന്താണ് നടന്നത് എന്നും വിശദീകരിച്ചു. വൈകാതെ മറ്റു നാല് പ്രതികളെയും പോലീസ് പിടികൂടി. മണികണ്ഠന്‍, ശിവകുമാര്‍, വിഘ്‌നേഷ്, തെന്നരസ് എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അതേസമയം, പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. വൈകാതെ കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കുമെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. കാമുകനെയും പോലീസ് വിശദമായി ചോദ്യം ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+