Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിനെ പിന്നിലാക്കി തമിഴ്‌നാട്; ഹൊസൂര്‍ വിമാനത്താവള നിര്‍മാണത്തില്‍ പുതിയ ചുവടുവയ്പ്പ്

ചെന്നൈ: തമിഴ്‌നാട് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ് കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരില്‍ വരാനിരിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളം. ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മ്മിക്കാന്‍ കൃഷ്ണഗിരി ജില്ലയില്‍ ഏകദേശം 2300 ഏക്കര്‍ കണ്ടെത്തിയതോടെ അതിവേഗത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. പദ്ധതി നിര്‍മ്മാണത്തിനായി നിര്‍ണായകമായ ചുവടുവെപ്പാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

വിമാനത്താവളം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി വിശദമായ സാങ്കേതിക-സാമ്പത്തിക റിപ്പോര്‍ട്ട് (ടെക്‌നോ-ഇക്കണോമിക് റിപ്പോര്‍ട്ട്) തയ്യാറാക്കാന്‍ ഒരു കണ്‍സള്‍ട്ടന്റിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് കണ്‍സള്‍ട്ടന്റുകളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് ടെന്‍ഡര്‍ പുറപ്പെടുവിച്ചു.

plane

കൃഷ്ണഗിരി-ഹൊസൂര്‍ ഹൈവേയിലെ ഷൂളഗിരി താലൂക്കിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഹൊസൂര്‍ നഗരത്തിന്റെ കിഴക്കുഭാഗത്തുള്ള ടനേജ എയ്‌റോസ്‌പേസ് ആന്‍ഡ് ഏവിയേഷന്‍ ലിമിറ്റഡ് എയര്‍സ്ട്രിപ്പില്‍ നിന്ന് 15.5 കിലോമീറ്റര്‍ മാറി മറ്റൊരു സ്ഥലവും പരിഗണിക്കുന്നുണ്ട്. നിര്‍ദിഷ്ട വിമാനത്താവളം പ്രതിവര്‍ഷം 30 ദശലക്ഷത്തോളം യാത്രക്കാരെ കൈക്കാര്യം ചെയ്യുന്ന വിധത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ വികസനത്തിനുള്ള നോഡല്‍ ഏജന്‍സിയാണ് ടിഡ്കോ. കണ്‍സള്‍ട്ടന്റായി നിയമിക്കപ്പെടുന്ന സ്ഥാപനത്തിന്റെ ചുമതല ഇതാണ് - കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഹൊസൂര്‍ വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ ചുറ്റളവിലുള്ള വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണവും വിമാന സര്‍വീസുകളുടെയും ചരക്ക് ഗതാഗതത്തിന്റെയും വിശദാംശങ്ങളും എയര്‍ ട്രാഫിക് അടക്കമുള്ള കാര്യങ്ങളും കണ്‍സള്‍ട്ടന്റ് സ്ഥാപനം പഠിക്കേണ്ടതുണ്ട്.

ഹൊസൂരിന് സമീപമുള്ള ബെംഗളൂരു കെമ്പെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, സേലം, എച്ച്എഎല്‍, യെലഹങ്ക, ചെന്നൈ തുടങ്ങിയ വാണിജ്യ, പ്രതിരോധ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പഠിക്കും. പദ്ധതിക്ക് ആവശ്യമായ നിയമപരമായ അനുമതികള്‍ തേടുന്നതിന് ടിഡ്കോയെ സഹായിക്കുക എന്നിവയാണ് കണ്‍സള്‍ട്ടന്റിന്റെ ചുമതലകള്‍.

ഹൊസൂരിന്റെ വ്യവസായിക-വാണിജ്യ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ ഈ അന്താരാഷ്ട്ര വിമാനത്താവളം തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ മുതല്‍ക്കൂട്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കൃഷ്ണഗിരി, ധര്‍മ്മപുരി മേഖലകളിലെ വ്യവസായങ്ങളുടെയും പൊതുജനങ്ങളുടെയും ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വിമാനത്താവളത്തിനു കഴിയുമെന്ന പ്രതീക്ഷയാണ് തമിഴ്‌നാട് സര്‍ക്കാരിനുള്ളത്.

കൃഷ്ണഗിരി ജില്ലയക്ക് സമീപമുള്ള ബെംഗളൂരുവിലും ഒരു വിമാനത്താവളം നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് കര്‍ണാടക സര്‍ക്കാര്‍. അതേസമയം കര്‍ണാടകയേക്കാള്‍ ഒരു പടി മുന്നിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കങ്ങള്‍. സൗത്ത് ബെംഗളൂരുവില്‍ വിമാനത്താവളത്തിനുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മൂന്നു സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. കൃഷ്ണഗിരിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് റോഡ് മാര്‍ഗം രണ്ടു മണിക്കൂര്‍ യാത്രാദൂരം മാത്രമാണുള്ളത്. അതിനാല്‍ തന്നെ രണ്ടു വിമാനത്താവളങ്ങള്‍ അടുത്തടുത്ത് വരുമ്പോള്‍ യാത്രക്കാര്‍ ഏതു വിമാനത്താവളത്തിന് മുന്‍ഗണന നല്‍കും എന്നതും ശ്രദ്ധേയമാണ്.

സൗത്ത് ബംഗളൂരുവില്‍ 2033 ആകുമ്പോഴേക്കും പുതിയ എയര്‍പോര്‍ട്ട് തുറക്കാനുള്ള നീക്കത്തിലാണ് കര്‍ണാടക. രണ്ടു വിമാനത്താവളങ്ങളും യാഥാര്‍ത്ഥ്യമായാല്‍ വ്യോമയാന മേഖലയില്‍ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള മത്സരത്തിനും ദക്ഷിണേന്ത്യ സാക്ഷിയാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+