15കാരിയെ പീഡിപ്പിച്ചത് 12 പേര്; സഹോദരീ ഭര്‍ത്താവും... അമ്മയെ ഭീഷണിപ്പെടുത്തി ക്രൂരത തുടര്‍ന്നു
ചെന്നൈ: 15കാരിയെ മാസങ്ങളോളം 12 പേര് ചേര്‍ന്ന് പീഡിപ്പിച്ചു. കുട്ടിയുടെ സഹോദരീ ഭര്‍ത്താവും ജോലി നല്കിയ വീട്ടുകാരനും ഇതില്‍പ്പെടും. 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. നാമക്കല്‍ ജില്ലയിലെ തിരുഞ്ചന്കോട് ആണ് സംഭവം. ആറാം ക്ലാസ് വരെയാണ് പെണ്‍കുട്ടി പഠിച്ചിട്ടുള്ളത്. ശേഷം ജോലി ആവശ്യാര്‍ഥം സഹോദരിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു. ഈ വേളയിലാണ് പീഡനം നടന്നത്. ആറ് മാസമായി പെണ്‍കുട്ടിയെ ഇത്രയും പേര് പലതവണയായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.

പെണ്‍കുട്ടി വിവരം അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ പ്രതികള്‍ അമ്മയെ ഭീഷണിപ്പെടുത്തിയും പണം നല്‍കിയും വശത്താക്കി പീഡനം തുടര്‍ന്നു. അയല്‍വാസികള്‍ നല്കിയ വിവരത്തെ തുടര്‍ന്ന് ജില്ലാ ശിശു സംരക്ഷണ ഉദ്യോഗസ്ഥര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പിതാവ് രോഗബാധിതനായതോടെയാണ് പെണ്‍കുട്ടിയുടെ പഠനം മുടങ്ങിയത്. പെണ്‍കുട്ടിക്ക് രണ്ടു സഹോദരിമാരുണ്ട്.
തുടര്‍ന്നാണ് കണ്ണന് എന്നയാളുടെ വീട്ടില്‍ പെണ്‍കുട്ടി ജോലിക്ക് പോകാന്‍ തുടങ്ങിയത്. ഈ വേളയില്‍ പെണ്‍കുട്ടി സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ജോലി ചെയ്യുന്ന വീട്ടിലേക്ക് പോയി വരുന്നതിനുള്ള സൗകര്യാര്‍ഥമായിരുന്നു ഇത്. സഹോദരിയുടെ ഭര്‍ത്താവാണ് ആദ്യം പീഡിപ്പിച്ചത്. ഇത് അറിഞ്ഞ് ഇയാളുടെ സുഹൃത്തുക്കളും വീട്ടിലെത്താന്‍ തുടങ്ങി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ണനും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു എന്ന് വ്യക്തമായി. കണ്ണന്റെ വീട്ടില്‍ വച്ചാണ് ഏഴ് പേര് പീഡിപ്പിച്ചത്. ബിഎസ്എന്‍എല്ലില്‍ ജൂനിയര്‍ എന്‍ജിനിയറായി ജോലി ചെയ്യുകയാണ് കണ്ണന്.
പീഡനം സംബന്ധിച്ച് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ ഒരു പ്രതി പെണ്‍കുട്ടിയുടെ അമ്മയ്ക്ക് 10000 രൂപ നല്കി ഒതുക്കാന്‍ ശ്രമിച്ചു. പക്ഷേ, അയല്‍വാസികള്‍ വിവരം ശിശു സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പോക്സോ, ഐപിസി വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Recommended Video
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications