കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത പ്രതികാരം തുടങ്ങി, കരുണാനിധിക്കെതിരെ കേസ്

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: ജയലളിത ജയിലിലായതോടെ രാഷ്ട്രീയ എതിരാളി കരുണാനിധിക്കെതിരെ തമിഴ്‌നാട് പോലീസ് കേസെടുത്തു. ജയയെ കേസില്‍ കുടുക്കിയതിന് പ്രതികാരമായിട്ടാണിതെന്നാണ് ആരോപണം.

കരുണാനിധിക്കും മകന്‍ എംകെ സ്റ്റാലിനും എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജയലളിതക്കെതിരെ വിധി വന്നതിനെ തുടര്‍ന്ന് കരുണാനിധിയുടെ വീടിന് മുന്നില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഈ സംഭവത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Karunanidhi and Stalin

ഇരുനൂറോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജയലളിതക്കെതിരെ കോടതി വിധി വന്നപ്പോള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ കരുണാനിധിയുടെ വീടിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. ഇതിനിടയിലേക്ക് പ്രതിഷേധവുമായി എഐഎഡിഎംകെ പ്രവര്‍ത്തകര്‍ എത്തിയതാണ് സംഘര്‍ഷത്തിന് വഴിവച്ചത്.

എണ്ണത്തില്‍ കുറവായിരുന്ന എഐഎഡിഎംകെ പ്രവര്‍ത്തകരെ മാരകായുധങ്ങളുമായിട്ടാണ് ഡിഎംകെ പ്രവര്‍ത്തകര്‍ നേരിട്ടത്. നിരവധി പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഈ സംഭവത്തിലാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്.

ഭരണം മാറിമാറി വരുമ്പോള്‍ രാഷ്ട്രീയ എതിരാളികളെ കേസില്‍ കുടുക്കുക എന്നത് തമിഴ്‌നാട്ടിലെ ഒരു പതിവാണ്. ജയലളിതയും കരുണാനിധിയും എല്ലാം ഇത്തരം രാഷ്ട്രീയ പകപോക്കലുകള്‍ക്ക് വിധേയരായിട്ടുണ്ട്. അധികാരത്തിലിരിക്കുമ്പോള്‍ തന്നെ ജയലളിത ശിക്ഷിക്കപ്പെടുമ്പോള്‍ കരുണാനിധിക്കെതിരെ ഇനിയും ഇത്തരം പ്രതികാര നടപടികള്‍ പ്രതീക്ഷിക്കേണ്ടി വരും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

English summary
Tamil Nadu police registered case against Karunanidhi and Stalin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X