കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ പ്രവേശനം എപ്പോള്‍? ഒടുവില്‍ തുറന്ന് പറഞ്ഞ് ദളപതി വിജയ്, തമിഴ് രാഷ്ട്രീയം മുള്‍മുനയില്‍

Google Oneindia Malayalam News

ചെന്നൈ: അടുത്ത വര്‍ഷത്തോടെ നിയമസഭ തിരഞ്ഞെടുപ്പിന് വേദിയാകുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പ്രവചിക്കാനാവാത്ത സംഭവ വികാസങ്ങളാണ് നടക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് കോണ്‍ഗ്രസില്‍ നിന്ന് നടി ഖുശ്ബുവിന്റെ ബിജെപി പാളയത്തിലേക്കുള്ള പോക്ക്്. രജനീകാന്തിന് വേണ്ടി ബിജെപി നാളുകളായി ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ അതില്‍ തീരുമാനമൊന്നും ആയില്ല.

തമിഴ് സിനിമയിലെ പ്രമുഖരെ ബിജെപി വലവീശുമ്പോള്‍ വിജയ്‌യുടെടെ രാഷ്ട്രീയ പ്രവേശനവും തമിഴ്‌നാട്ടില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. വിജയ് ബിജെപിയില്‍ ചേരുന്നു എന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇതില്‍ വ്യക്ത വരുത്തി വിജയുടെ പിതാവ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം..

വിജയ് ബിജെപിയിലേക്കെന്ന്

വിജയ് ബിജെപിയിലേക്കെന്ന്

ഖുഷ്ഭവിന് പിറകെ ദളപതി വിജയ് ബിജെപിയില്‍ ചേരുന്നു എന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. എന്നാല്‍ എവിടേയും വാര്‍ത്തയുടെ സ്രോതസ് ഉണ്ടായിരുന്നില്ല. പക്ഷേ, സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചയായിയിരുന്നു. എന്നാല്‍ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ പിതാവ് ഇതില്‍ വ്യക്തത വരുത്താന്‍ മാധ്യമങ്ങളെ കണ്ടിരുന്നു.

തെറ്റായ പ്രചരണം

തെറ്റായ പ്രചരണം

തീര്‍ത്തും തെറ്റായ വാര്‍ത്തയാണ് പ്രചരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് സംബന്ധിച്ച് തനിക്കും ഒരുപാട് ഫോണ്‍കോളുകള്‍ വന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് പലതവണ പറഞ്ഞിട്ടുള്ള ആളാണ് പിതാവ് എസ്എ ചന്ദ്രശേഖര്‍. രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട സമയത്ത് വിജയ് അത് ചെയ്യും എന്നായിരുന്നു മുമ്പ് പലപ്പോഴും എസ്എ രാജശേഖര്‍ തന്നെ സൂചിപ്പിച്ചിട്ടുള്ളത്.

ആദായനികുതി റെയ്ഡ്

ആദായനികുതി റെയ്ഡ്

വിജയ്‌യുടെ മതം പറഞ്ഞ് വരെ അദ്ദേഹത്തിനെതിരെ കാമ്പയിനുകള്‍ നടത്തിയ പാര്‍ട്ടിയാണ് ബിജെപി. കൂടാതെ അദ്ദേഹത്തിന്റെ വീട്ടില്‍ നിരന്തര ആദായനികുതി വകുപ്പ് പരിശോധന നടത്തി ബുദ്ധിമുട്ടിച്ചിരുന്നു. ഇതിന് പിന്നില്‍ ബിജെപിയാണെന്ന ആക്ഷേപം പരസ്യമാണ്. മാത്രമല്ല, മണിക്കൂറുകളോളം ചോദ്യം ചെയ്യുന്ന സാഹചര്യവും ഉണ്ടായിരുന്നു. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ഇത്.

തുറന്ന് പറഞ്ഞ് വിജയ്

തുറന്ന് പറഞ്ഞ് വിജയ്

തിടുക്കപ്പെട്ട് രാഷ്ട്രീയ പ്രഖ്യാപനമല്ല വേണ്ടതെന്നും ആദ്യം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നാണ് വിജയ് പറയുന്നത്. ഇത് രാഷ്ട്രീയത്തിലേക്ക് ഉടനില്ലെന്ന സൂചനയാണ് താരം നല്‍കിയത്. ആദ്യം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് വിജയ് ആരാധകരോട് പറഞ്ഞു. ഫാന്‍സ് സംഘടനയോട് സന്നദ്ധ പ്രവര്‍ത്തനങ്ങളും സഹായങ്ങളും വര്‍ദ്ധിപ്പിക്കണമെന്ന് വിജയ് വ്യക്തമാക്കി.

മുന്നിട്ടറങ്ങണം

മുന്നിട്ടറങ്ങണം

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്നിട്ടറങ്ങണമെന്നും താരം ഫാന്‍സ് സംഘടനകളോട് പറഞ്ഞു. ചെന്നൈയിലെ വസതിയില്‍ നടത്തിയ യോഗത്തില്‍ ഫാന്‍സ് അസോസിയേഷന്‍ പ്രതിനിഥികള്‍ എല്ലാവരും പങ്കെടുത്തു. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് വിജയ് മക്കള്‍ ഇയക്കത്തിന്റെ അഭ്യര്‍ത്ഥന.

പോസ്റ്ററുകള്‍

പോസ്റ്ററുകള്‍

അതേസമയം, വരുന്ന തിരഞ്ഞെടുപ്പില്‍ വിജയ് മത്സരിക്കുമെന്ന് തരത്തില്‍ തമിഴ്‌നാട്ടില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ജയലളിയക്കും കരുണാനിധിക്കൊപ്പം നില്‍ക്കുന്ന വിജയ്ുടെ ചിത്രമാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. വിജയ് മക്കള്‍ ഇയക്കമാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. അതേസമയം, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണമെന്ന് വിജയ് ആവശ്യപ്പെട്ടു.

English summary
Tamil Nadu Politics: Actor Vijay hints at not entering politics soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X