കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ഒന്നും പറയാനാകില്ല: ഡിഎംകെ - കോണ്‍ഗ്രസ് മുന്നണി മുന്നില്‍!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: അഭിപ്രായ സര്‍വ്വേകളെ കാറ്റില്‍ പറത്തി തമിഴ്‌നാട്ടില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. അഭിപ്രായ സര്‍വ്വേകള്‍ ഒന്നടങ്കം പറഞ്ഞിരുന്നത് തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിത ഭരണം തുടരുമെന്നാണ്. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ക്ക് ആ അഭിപ്രായമില്ല.

ഡി എം കെ - കോണ്‍ഗ്രസ് കൂട്ടുകെട്ടിന് 114 മുതല്‍ 119 സീറ്റുകള്‍ വരെ കിട്ടുമെന്നാണ് ന്യൂസ് നേഷന്‍ എക്‌സിറ്റ് പോള്‍ അഭിപ്രായപ്പെടുന്നത്. ഭരണകക്ഷിയായ എ ഐ എ ഡി എം കെ 95 മുതല്‍ 99 വരെ സീറ്റുകളില്‍ ഒതുങ്ങും. ഡി എം കെ - കോണ്‍ഗ്രസ് കൂട്ടുകെട്ടിന് 39 ശതമാനം വോട്ടുകള്‍ കിട്ടും. അതേസമയം ഇതിലും നാല് ശതമാനം കുറവായിരിക്കും എ ഐ എ ഡി എം കെയുടെ സീറ്റ് ഷെയര്‍.

karunanidhi

ക്യാപ്റ്റന്‍ വിജയകാന്തിന്റെ ഡി എം ഡി കെ നേതൃത്വം നല്‍കുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് 14 സീറ്റുകള്‍ പിടിക്കും. കാര്യമായ പിന്തുണയില്ലാതെ മത്സരിക്കുന്ന ബി ജെ പി 4 സീറ്റുകള്‍ പിടിക്കുമെന്നും ന്യൂസ് നേഷന്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. മറ്റുള്ളവര്‍ക്ക് 9 സീറ്റുകള്‍ കിട്ടും. 234 അംഗ തമിഴ്‌നാട് അസംബ്ലിയില്‍ തൂക്കുമന്ത്രിസഭയായിരിക്കും എന്ന് ചുരുക്കം.

തമിഴ്‌നാട്ടില്‍ ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നതില്‍ ഡി എം കെയ്ക്ക് 124 മുതല്‍ 140 വരെ സീറ്റ് കിട്ടുമെന്ന് പ്രവചനം. എ ഐ എ ഡി എം കെയ്ക്ക് 89 മുതല്‍ 101 വരെ സീറ്റ് കിട്ടുമെന്നാണ് ഫലം പറയുന്നത്. ബി ജെ പി മൂന്ന് സീറ്റുകളില്‍ ഒതുങ്ങും. മറ്റുള്ളവര്‍ക്ക് 4 മുതല്‍ 8 സീറ്റ് വരെ ലഭിക്കും.

സീ വോട്ടര്‍ പറയുന്നു, ജയലളിത തിരിച്ചടിക്കും
ന്യൂസ് നേഷന്റെയും ഇന്ത്യ ടുഡേയുടെയും എക്‌സിറ്റ് പോളുകള്‍ക്ക് നേര്‍ വിപരീതമാണ് സീ വോട്ടറിന് നല്‍കാനുള്ളത്. എ ഐ എ ഡി എം കെയ്ക്ക് 138 സീറ്റുകള്‍ കിട്ടുമെന്നാണ് സീ വോട്ടര്‍ പറയുന്നത്. മറ്റ് സര്‍വ്വേകള്‍ സാധ്യത കല്‍പിച്ച ഡി എം കെ - കോണ്‍ഗ്രസ് സഖ്യം 78 സീറ്റില്‍ ഒതുങ്ങും. മറ്റ് പാര്‍ട്ടികള്‍ നേട്ടമുണ്ടാക്കില്ല എന്നും സഖ്യം പറയുന്നു.

English summary
Tamil Nadu election 2016: A look at exit -poll survey results.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X