കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില 45 രൂപയാക്കും; വിജയകാന്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കേട്ടാല്‍ ഞെട്ടിപ്പോകും!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാടിന്റെ ലാലു പ്രസാദ് യാദവ് എന്നറിയപ്പെടുന്ന വിജയകാന്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കേട്ട് അമ്പരക്കുകയാണ് വോട്ടര്‍മാര്‍. ഡി എം ഡി കെയെ അധികാരത്തിലെത്തിച്ചാല്‍ പെട്രോള്‍ വില 45 രൂപയാക്കും എന്നാണ് വിജയകാന്ത് പറയുന്നത്. ഡീസലിന് വില 35 രൂപയാക്കി കുറക്കുമെന്നും വിജയകാന്ത് പറയുന്നു. ഇത് പോലെ ഒരുപാട് വാഗ്ദാനങ്ങള്‍ ഡി എം ഡി കെ നേതാവായ വിജയകാന്ത് നല്‍കുന്നുണ്ട്.

<strong>തമിഴ്‌നാടിന്റെ ലാലു? എന്തോ തമിഴ്മക്കള്‍ക്ക് ഇഷ്ടമാണ് വിജയകാന്തിനെ..</strong>തമിഴ്‌നാടിന്റെ ലാലു? എന്തോ തമിഴ്മക്കള്‍ക്ക് ഇഷ്ടമാണ് വിജയകാന്തിനെ..

ചില്ലറ നികുതിയിളവുകള്‍ നല്‍കാം എന്നതല്ലാതെ പെട്രോള്‍ വില കൂട്ടാനും കുറയ്ക്കാനും ഒരു സംസ്ഥാനം വിചാരിച്ചാല്‍ എങ്ങനെ പറ്റും എന്ന് അത്ഭുതപ്പെട്ടിരിക്കുകയാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍. കേന്ദ്രസര്‍ക്കാറിന് പോലും ഇന്ധന വില നിശ്ചയിക്കാന്‍ പറ്റില്ല. എണ്ണക്കമ്പനികളാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. പെട്രോളിന് അധികം വരുന്ന പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കാം എന്നാണോ വിജയകാന്ത് പറയുന്നത് എന്നതും വ്യക്തമല്ല.

vijayakanth

പുതിയ പുതിയ കൃഷിരീതികള്‍ പഠിക്കാന്‍ വേണ്ടി വര്‍ഷം തോറും 5000 കര്‍ഷകരെ വിദേശത്ത് അയക്കും എന്നാണ് ഡി എം ഡി കെയുടെ വാഗ്ദാനം. ഇതിനെക്കാളും എളുപ്പമല്ലേ വിദേശരാജ്യങ്ങളില്‍ നിന്നും വിദഗ്ധരെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരുന്നത് എന്നാണ് ആളുകള്‍ ചോദിക്കുന്നത്. എന്തായാലും ഏതൊക്കെ രാജ്യത്തേക്കാണ് ഈ 5000 കര്‍ഷകരെ സര്‍ക്കാര്‍ ചെലവില്‍ അയക്കുക എന്ന കാര്യം വിജയകാന്ത് പറഞ്ഞിട്ടില്ല.

നല്ലീസും പോത്തീസും പോലുള്ള വ്യാപാരശാലകള്‍ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും തുറക്കാന്‍ അനുവദിക്കും എന്നും പത്രിക പറയുന്നു. കട തുറക്കാന്‍ എന്തിനാണ് സര്‍ക്കാരിന്റെ അനുവാദം എന്നാണ് പത്രിക വായിച്ചവര്‍ ചോദിക്കുന്നത്. സോഫ്റ്റ് വെയര്‍, ബിസ്‌ക്കറ്റ്, ഇഷ്ടിക തുടങ്ങിയവ നിര്‍മിക്കാനും വില നിശ്ചയിക്കാനും സര്‍ക്കാര്‍ ഇടപെടും എന്നും ടോളുകള്‍ കുറക്കും എന്നും ഡി എം ഡി കെ വാഗ്ദാനം ചെയ്യുന്നു. പീപ്പിള്‍സ് വെല്‍ഫെയര്‍ ഫ്രണ്ടിനൊപ്പമാണ് ഇത്തവണ വിജയകാന്തിന്റെ ഡി എം ഡി കെ മത്സരിക്കുന്നത്.

English summary
The DMDK led by actor-politician Vijaykanth has made promises in its manifesto for the May 16 Assembly elections in Tamil Nadu that have been found nothing but bizarre by experts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X