കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയ്ക്ക് തിരിച്ചടി? അണ്ണാ ഡിഎംകെയുടെ ശക്തികേന്ദ്രങ്ങളില്‍ ഡിഎംകെയ്ക്ക് മുന്‍തൂക്കം!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: തുടക്കത്തിലേ അഭിപ്രായ സര്‍വ്വേകള്‍ പ്രവചിച്ചത് പോലെ ഇത്തവണ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍. മെയ് ആദ്യവാരം പുറത്തുവരുന്ന സര്‍വ്വേകള്‍ പറയുന്നത് സംസ്ഥാനം ഭരിക്കുന്ന അണ്ണാ ഡി എം കെയുടെ ശക്തികേന്ദ്രങ്ങളില്‍ ഡി എം കെയ്ക്ക് മുന്‍തൂക്കം കിട്ടിയേക്കും എന്നാണ്.

<strong>മത്സരിക്കാന്‍ നില്‍ക്കല്ലേ... ബിജെപി സംസ്ഥാന പ്രസിഡണ്ടിന് വധഭീഷണി!</strong>മത്സരിക്കാന്‍ നില്‍ക്കല്ലേ... ബിജെപി സംസ്ഥാന പ്രസിഡണ്ടിന് വധഭീഷണി!

ന്യൂസ് 7 ടി വി ചാനലും തമിഴ് ദിനപ്പത്രമായ ദിനമലരും നടത്തിയ സര്‍വ്വേയിലാണ് പടിഞ്ഞാറന്‍ ജില്ലകളില്‍ എം കരുണാനിധിയും മകന്‍ സ്റ്റാലിനും നയിക്കുന്ന ഡി എം കെ ജയലളിതയുടെ എ ഐ എ ഡി എം കെയ്ക്ക് മേല്‍ ആധിപത്യം നേടുമെന്ന് പറയുന്നത്. അണ്ണാ ഡി എം കെയുടെ 24 സീറ്റുകള്‍ക്കെതിരെ ഡി എം കെയ്ക്ക് സര്‍വ്വേ പ്രവചിക്കുന്നത് 33 സീറ്റുകളാണ്. എ ഐ എ ഡി എം കെയുടെ ശക്തികേന്ദ്രമായിട്ടാണ് പടിഞ്ഞാറന്‍ ജില്ലകള്‍ അറിയപ്പെടുന്നത്.

jayalalithaa

ഡി എം കെ, അണ്ണാ ഡി എം കെ, ഡി എം ഡി കെ - പി എം കെ സഖ്യം, ബി ജെ പി എന്നിങ്ങനെ ചതുഷ്‌കോണ മത്സരമാണ് സംസ്ഥാനത്ത് സര്‍വ്വേ പ്രവചിക്കുന്നത്. 2011 ലെ തിരഞ്ഞെടുപ്പ് തൂത്തുവാരിയ അണ്ണാ ഡി എം കെ പലയിടങ്ങളിലും മൂന്നാമതെത്തുമെന്നും സര്‍വ്വേ പറയുന്നു. ചില മണ്ഡലങ്ങളില്‍ ഡി എം ഡി കെ - പി എം കെ സഖ്യവും ബി ജെ പിയും മുന്നേറ്റമുണ്ടാക്കും.

<strong>കേരളത്തെക്കാള്‍ എത്രയോ ഭേദം തമിഴ്‌നാട്, നാണിച്ചിട്ട് കാര്യമില്ല!</strong>കേരളത്തെക്കാള്‍ എത്രയോ ഭേദം തമിഴ്‌നാട്, നാണിച്ചിട്ട് കാര്യമില്ല!

തെക്കോട്ട് വരുമ്പോള്‍, കന്യാകുമാരി സീറ്റ് ബി ജെ പി ജയിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. അണ്ണാ ഡി എം കെയുടെ കെ ടി പച്ചൈമലാണ് നിലവില്‍ കന്യാകുമാരിയിലെ എം എല്‍ എ. ഏപ്രില്‍ മാസത്തില്‍ നടന്ന സര്‍വ്വേയില്‍ പടിഞ്ഞാറന്‍ ജില്ലകളിലും അണ്ണാ ഡി എം കെയ്ക്ക് ആയിരുന്നു മുന്‍തൂക്കം. രണ്ട് ലക്ഷത്തില്‍പ്പരം പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.

English summary
An opinion poll conducted by News 7 television channel and Tamil daily Dinamalar has predicted the DMK to lead in the western districts of the state in the May 16 Assembly election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X