കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ജയലളിതയ്ക്ക് ആശ്വാസത്തിന് വകയില്ല, ഡിഎംകെ ഒപ്പത്തിനൊപ്പം!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ജയലളിതയ്ക്കും എ ഐ എ ഡി എം കെയ്ക്കും ആശ്വസിക്കാന്‍ വകയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാന പ്രതിപക്ഷ കക്ഷിയായ കരുണാനിധിയുടെ ഡി എം കെ ജയലളിതയുടെ എ ഐ എ ഡി എം കെയുടെ ഒപ്പത്തിനൊപ്പം എത്തുമെന്നാണ് സര്‍വ്വേ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ കോണ്‍ഗ്രസുമായി സഖ്യം തീരുമാനിച്ചത് കരുണാനിധിക്ക് ഗുണകരമാകുമോ എന്നത് കാത്തിരുന്ന് കാണണം.

മുഖ്യമന്ത്രി ജയലളിതയുടെ എ ഐ എ ഡി എം കെയ്ക്ക് ഡി എം കെയെക്കാള്‍ ഒരു ശതമാനത്തിന്റെ പോലും മേല്‍ക്കോയ്മ അവകാശപ്പെടാനില്ല എന്നതാണ് ഏറെ രസകരം. മെയ് മാസത്തോടെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് നല്‍കണമെന്ന് തമിഴ്‌നാട് ഇനിയും വ്യക്തമായി തീരുമാനിച്ചിട്ടില്ല എന്ന് വേണം കരുതാന്‍. പി ടി ടി വി നടത്തിയ സര്‍വ്വേയില്‍ രസകരമായ കാര്യങ്ങള്‍ വേറെയുമുണ്ട്.

കരുണാനിധിക്കും മുന്നില്‍ സ്റ്റാലിന്‍

കരുണാനിധിക്കും മുന്നില്‍ സ്റ്റാലിന്‍

ഡി എം കെ തലവനായ എം കരുണാനിധിയെക്കാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആളുകള്‍ക്ക് പ്രിയം മകന്‍ സ്റ്റാലിനെയാണ്. പാര്‍ട്ടി ട്രഷററായ സ്റ്റാലിനെ 18.88 ശതമാനം പേര്‍ പിന്തുണച്ചപ്പോള്‍ കരുണാനിധിക്ക് 15.21 ശതമാനം പേരുടെ പിന്തുണയേ കിട്ടിയുള്ളൂ

ഒന്നാമത്തെ ചോയിസ് ജയ തന്നെ

ഒന്നാമത്തെ ചോയിസ് ജയ തന്നെ

സ്റ്റാലിനും കരുണാനിധിയും തമ്മില്‍ മത്സരമുണ്ടെങ്കിലും ജയലളിതയുടെ അടുത്ത് ഇവര്‍ രണ്ടുപേരും എത്തില്ല എന്നതാണ് സ്ഥിതി. മുഖ്യമന്ത്രിയായി ജയലളിതയെ പിന്തുണക്കുന്നര്‍ 32.63 ശതമാനമാണ്.

കോണ്‍ഗ്രസിനെ ഡി എം കെ രക്ഷിക്കുമോ

കോണ്‍ഗ്രസിനെ ഡി എം കെ രക്ഷിക്കുമോ

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ കോണ്‍ഗ്രസ് ഡി എം കെയുമായി സഖ്യം ഉറപ്പിച്ചിട്ടുണ്ട്. ബി ജെ പിയെ വെട്ടിയാണ് ഡി എം കെ കോണ്‍ഗ്രസിന് പച്ചക്കൊടി കാണിച്ചത്. കഴിഞ്ഞ തവണയും ഡി എം കെയുടെ ഒന്നിച്ചാണ് കോണ്‍ഗ്രസ് മത്സരിച്ചത് പക്ഷേ വെറും 4 സീറ്റില്‍ ഒതുങ്ങി.

പിടുത്തം കിട്ടാതെ ബി ജെ പി

പിടുത്തം കിട്ടാതെ ബി ജെ പി

ഡി എം കെയുമായി കൂട്ടുകെട്ട് നടക്കില്ല എന്നുറപ്പായ ബി ജെ പിക്ക് ഇനിയുള്ള പ്രതീക്ഷ ജയലളിതയും വിജയകാന്തുമാണ്. ജയലളിത ബി ജെ പിയോട് അടുക്കാന്‍ താല്‍പര്യം കാണിച്ചതായി ചെന്നൈയില്‍ നിന്നും നേരിയ സൂചനകളുണ്ട്. ഇത് സത്യമായാല്‍ തമിഴകത്ത് മാത്രമല്ല രാജ്യസഭയിലും ബി ജെ പിക്ക് വലിയ ആശ്വാസമാകും.

സര്‍വ്വേ നടന്നത്

സര്‍വ്വേ നടന്നത്

അഞ്ചേ അഞ്ച് ജില്ലകളില്‍ മാത്രമാണ് പി ടി ടി വി സര്‍വ്വേ നടത്തിയത്. അതും ചെന്നൈ, പടിഞ്ഞാറന്‍, തെക്കന്‍, സെന്‍ട്രല്‍, വടക്കന്‍ ജില്ലകളില്‍ മാത്രം. ഇത് തമിഴ് നാട്ടിന്റെ മുഴുവന്‍ അഭിപ്രായമായി കാണാന്‍ ബുദ്ധിമുട്ടാണ് എന്ന് വിദഗ്ധര്‍ പ്രതികരിക്കുന്നു.

English summary
Tamil Nadu polls: AIDAMK, DMK will go neck-to-neck, reveals survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X