Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഡിയു പുറത്താക്കിയ പ്രശാന്ത് കിഷോര്‍ ഇനി ഡിഎംകെയോടൊപ്പം; സ്റ്റാലിന് വേണ്ടി തന്ത്രങ്ങള്‍ ഒരുക്കും

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് തമിഴ്‌നാട്. അടുത്ത വര്‍ഷമാണ് തിരഞ്ഞെടുപ്പ് എങ്കിലും പ്രധാന പാര്‍ട്ടികളെല്ലാം പ്രചാരണ തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങി. ഡിഎംകെ അധികാരത്തിലെത്തുമെന്നാണ് ലോക്‌സഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ അവലോകനം ചെയ്താല്‍ വ്യക്തമാകുക. എന്നാല്‍ അടിയൊഴുക്കുകള്‍ സംഭവിക്കുമോ എന്ന ആശങ്ക ഡിഎംകെക്കുണ്ട്.

ഈ സാഹചര്യത്തില്‍ പഴുതടച്ച തന്ത്രങ്ങള്‍ മെനയാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ സമീപിച്ചിരിക്കുകയാണ് ഡിഎംകെ. ജെഡിയു ദേശീയ ഉപാധ്യക്ഷനായിരുന്ന പ്രശാന്ത് കിഷോറിനെ കഴിഞ്ഞദിവസം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു...

കരാര്‍ ഒപ്പുവച്ചു

കരാര്‍ ഒപ്പുവച്ചു

തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിന് പ്രശാന്ത് കിഷോറിന്റെ എന്‍ജിഒയുമായി കരാര്‍ ഒപ്പുവച്ചിരിക്കുകയാണ് ഡിഎംകെ. ഇക്കാര്യം പാര്‍ട്ടി അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി എന്ന എന്‍ജിഒയാണ് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുക.

രണ്ടു പാര്‍ട്ടികളില്‍ ആരെങ്കിലും

രണ്ടു പാര്‍ട്ടികളില്‍ ആരെങ്കിലും

തമിഴ്‌നാട്ടില്‍ രണ്ടു പാര്‍ട്ടികളില്‍ ആരെങ്കിലും പ്രശാന്ത് കിഷോറുമായി കരാര്‍ ഒപ്പുവയ്ക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഡിഎംകെയ്ക്ക് പുറമെ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിയും പ്രശാന്ത് കിഷോറിനെ സമീപിച്ചുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഡിഎംകെയാണ് ഇപ്പോള്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.

അണ്ണാഡിഎംകെയ്ക്ക് വെല്ലുവിളി

അണ്ണാഡിഎംകെയ്ക്ക് വെല്ലുവിളി

അണ്ണാഡിഎംകെയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് ഇത്തവണ ഡിഎംകെ പോരിന് ഇറങ്ങുന്നത്. ജയലളിതയുടെ വിയോഗ ശേഷം അണ്ണാഡിഎംകെയില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്. മത്രമല്ല, പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മികച്ച വിജയം നേടാനും സാധിച്ചിട്ടില്ല.

മോശം പ്രകടനം

മോശം പ്രകടനം

ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും അണ്ണാഡിഎംകെ പരാജയപ്പെടുകയായിരുന്നു. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ അവരുടെ തോഴി ശശികലയുടെ ബന്ധു ടിടിവി ദിനകരനാണ് വിജയിച്ചത്. അവിടെയും എഐഎഡിഎംകെ തോറ്റു.

അണ്ണാഡിഎംകെ നേതൃത്വം ഇവര്‍

അണ്ണാഡിഎംകെ നേതൃത്വം ഇവര്‍

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവുമാണ് അണ്ണാഡിഎംകെക്ക് നേതൃത്വം നല്‍കുന്നത്. പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായതിനാല്‍ ഇരുവരുടെയും കൈപ്പിടിയില്‍ കാര്യങ്ങള്‍ ഒതുങ്ങുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ ദയനീയമായി പരാജയപ്പെടുകയാണ് ചെയ്തത്.

സ്റ്റാലിന്‍ ഡിഎംകെയില്‍ ശക്തന്‍

സ്റ്റാലിന്‍ ഡിഎംകെയില്‍ ശക്തന്‍

അതേസമയം, കരുണാനിധിക്ക് ശേഷം മകന്‍ സ്റ്റാലിന്‍ ഡിഎംകെയുടെ അമരത്ത് എത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയിട്ടുണ്ട്. ഏകകണ്ഠമായിട്ടാണ് സ്റ്റാലിനെ പാര്‍ട്ടി നേതൃത്വം തിരഞ്ഞെടുത്തത്. ഇനി കമല്‍ഹാസന്റെയോ രജനികാന്തിന്റേയോ സാന്നിധ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെക്ക് തിരിച്ചടിയാകുമോ എന്ന് മാത്രം അറിഞ്ഞാല്‍ മതി.

പ്രശാന്ത് കിഷോറിന്റെ സംഘം

പ്രശാന്ത് കിഷോറിന്റെ സംഘം

ദില്ലിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനയുകയാണ് പ്രശാന്ത് കിഷോര്‍. നേരത്തെ ഗുജറാത്തില്‍ ബിജെപിക്ക് വേണ്ടിയും ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡിക്ക് വേണ്ടിയും പ്രശാന്ത് കിഷോറിന്റെ സംഘം നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ രീതികള്‍ വിജയം കണ്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+