തമിഴ്നാട്ടിൽ മഴക്കെടുതിയിൽ 10 പേർ മരിച്ചു; പല ജില്ലകളിലും സ്കൂളുകൾക്കും കോളേജുകൾക്കും അവധി
ചെന്നൈ: തമിഴ്നാട്ടിൽ കനത്ത നാശം വിതച്ച് മഴ. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ തെക്കൻ ജില്ലകളിൽ പലയിടത്തുമായി 10 പേർ മരിച്ചതായി തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ ചൊവ്വാഴ്ച അറിയിച്ചു.
തിരുനെൽവേലി തൂത്തുക്കൂടി ജില്ലകളിലായി മഴക്കെടുതിയിൽ 10 പേർ മരിച്ചതായി പറഞ്ഞ ശിവ് ദാസ് മീണ, മതിൽ ഇടിഞ്ഞ് വീണാണ് ചിലർക്ക് ജീവൻ നഷ്ടമായതെന്നും ചിലർ വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നും പറഞ്ഞു. മഴയെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ നൽകി.

തെക്കൻ ജില്ലകളിൽ പ്രത്യേകിച്ച് തിരുനെൽവേലി, തുത്തുക്കുടി എന്നിവിടങ്ങളിൽ റെക്കോർഡ് മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ചതായി അദ്ദേഹം പറഞ്ഞു. അതേ സമയം, തിരുനെൽവേലി ജില്ലാ കളക്ടർ കെ പി കാർത്തികേയൻ ജില്ലയിലെ വെള്ളപ്പൊക്ക സാഹചര്യത്തെക്കുറിച്ച് വിശദമായി പറഞ്ഞു. കനത്ത മഴയെ തുടർന്ന് തിരുനെൽവേലി തെങ്കാശി ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. അതുപോലെ തൂത്തുക്കുടി ജില്ലയിലും പൊതു അവധി പ്രഖ്യാപിച്ചു.
കനത്ത മഴയെ തുടർന്ന് ഈ ജില്ലകളിൽ ബുധനാഴ്ചയും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. റദ്ദാക്കിയ/ ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക ദക്ഷിണ റെയിൽവേ പുറത്തുവിട്ടു. പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് തെക്കൻ ജില്ലകളിൽ ഉണ്ടായ കനത്ത മഴയിലും തെക്കൻ ജില്ലകളിലും ഉണ്ടായ നാശനഷ്ടങ്ങളും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും ദുരിതാശ്വാസ നിധി നൽകാനും ആവശ്യപ്പെട്ട് നിവേദനം നൽകി.
കനത്ത മഴയിലുണ്ടായ നാശനഷ്ടം 100 വർഷത്തിനിടയിൽ തെക്കൻ ജില്ലകളിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലെ വെള്ളപ്പൊക്കത്തിൽ നാശനഷ്‍ടമുണ്ടായ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ഉപജീവനമാർഗത്തിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന് സാമ്പത്തിക സഹായം നൽകണമെന്ന് എം കെ സ്റ്റാലിൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
അടിയന്തര സഹായമെന്ന നിലയിൽ ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് ഫണ്ട് ആവശ്യപ്പെടും. തമിഴ്‌നാട് തുടർച്ചയായി രണ്ട് ദുരന്തങ്ങൾ നേരിട്ടിട്ടുണ്ട്, എത്രയും വേഗം ഫണ്ട് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.
അടിയന്തര സഹായത്തിനായി 7,300 കോടിയും ശാശ്വത സഹായത്തിന് 12,000 കോടിയും ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട് സ്റ്റാലിൻ പറഞ്ഞു. പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് 6000 രൂപ ദുരിതാശ്വാസമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് വിതരണം ചെയ്യുന്നുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.












Click it and Unblock the Notifications