Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുമഴയില്‍ മുങ്ങി ചെന്നൈ; നാളെ റെഡ് അലര്‍ട്ട്, തമിഴ്‌നാട്ടിലുടനീളം വ്യാപകമഴ

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത നാശം വിതച്ച് മഴ. ചെന്നൈയില്‍ രാവിലെ 8.30 മുതല്‍ 16 സെന്റി മീറ്റര്‍ മഴയാണ് പ്രയ്തത് എന്ന് ദുരിതാശ്വാസ കമ്മീഷണര്‍ രാജേഷ് ലഖോനി പറഞ്ഞു. തോരാമഴയുടെ പശ്ചാത്തലത്തില്‍ അഞ്ച് തീരദേശ ജില്ലകളിലായി എന്‍ഡിആര്‍എഫിന്റെയും എസ്ഡിആര്‍എഫിന്റെയും 26 ടീമുകളെ നിയോഗിച്ചിട്ടുണ്ട് എന്ന് രാജേഷ് ലഖോനി വ്യക്തമാക്കി. ചെന്നൈയില്‍ 300 ദുരിതാശ്വാസ കേന്ദ്രങ്ങളും മറ്റിടങ്ങളില്‍ 931 ദുരിതാശ്വാസ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കാരണമാണ് തമിഴ്‌നാട്ടില്‍ മഴ ശക്തമാകുന്നത്. അടുത്ത രണ്ട് ദിവസങ്ങളില്‍ വടക്കന്‍ തമിഴ്നാട്, തെക്കന്‍ ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് ന്യൂനമര്‍ദം നീങ്ങിയേക്കും. ഇന്ന് ചെന്നൈയില്‍ ഓറഞ്ച് അലര്‍ട്ടാണ്. നാളെ റെഡ് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒക്ടോബര്‍ 14 മുതല്‍ 16 വരെ തമിഴ്നാട്, പുതുച്ചേരി, കാരക്കല്‍ മേഖലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Chennai Rain

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5:30 നാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. അതിനിടെ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ചെന്നൈയിലേക്കും തിരിച്ചുമുള്ള എട്ട് വിമാനങ്ങള്‍ റദ്ദാക്കി. ഇത് ബെംഗളൂരു, ആന്‍ഡമാന്‍, ന്യൂഡല്‍ഹി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളെ ബാധിച്ചതായി ചെന്നൈ വിമാനത്താവളം അറിയിച്ചു.

രാവിലെ 7:05 ന് ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള ആകാശ എയര്‍ വിമാനം, ഉച്ചയ്ക്ക് 1 മണിക്ക് ആന്‍ഡമാനില്‍ നിന്ന് ചെന്നൈയിലേക്കുള്ള മറ്റൊരു ആകാശ് എയര്‍ വിമാനം, 3:20 ന് ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം, മസ്‌കറ്റില്‍ നിന്നുള്ള ഒമാന്‍ എയര്‍ വിമാനം എന്നിവയാണ് റദ്ദാക്കിയത്. ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന നാല് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

രാവിലെ 7:45 ന് ആന്‍ഡമാനിലേക്കുള്ള ആകാശ് എയര്‍ വിമാനം, ഉച്ചയ്ക്ക് 1:40 ന് ബെംഗളൂരുവിലേക്കുള്ള ആകാശ് എയര്‍, രാവിലെ 8:40 ന് മസ്‌കറ്റിലേക്കുള്ള ഒമാന്‍ എയര്‍ വിമാനം, വൈകുന്നേരം ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം എന്നിവയാണ് റദ്ദാക്കിയത്. കനത്ത മഴ ചെന്നൈയിലെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു.

നഗരത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും ഇടയാക്കി. അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേര്‍ന്നു. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി എന്‍ മുരുകാനന്ദം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും തമിഴ്നാട് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. മിനിമം ജീവനക്കാരെ നിയോഗിക്കണമെന്നും അല്ലെങ്കില്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും സ്വകാര്യ ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ 15 മുതല്‍ 18 വരെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാണ് സ്റ്റാലിന്‍ ഐടി കമ്പനികളോട് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ പെയ്യും ഐഎംഡി അറിയിച്ചു. വടക്കന്‍ തമിഴ്നാട്ടിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നാളെ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+