Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ചെന്നൈയില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ചെന്നൈ: ചെന്നൈയില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപപ്രദേശങ്ങളിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവണ്ണാമലൈ, വില്ലുപുരം, ചെന്നൈ, ചെങ്കല്‍പട്ട്, കാഞ്ചീപുരം, തിരുവാലൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഡിണ്ടിഗല്‍, സേലം, കല്ലക്കുറുച്ചി, തിരുപ്പത്തൂര്‍, വെല്ലൂര്‍, റാണിപ്പേട്ട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അനുബന്ധ ചുഴലിക്കാറ്റിന്റെ രക്തചംക്രമണം ശരാശരി സമുദ്രനിരപ്പില്‍ നിന്ന് 4.5 കിലോമീറ്റര്‍ വരെ വ്യാപിക്കും. ഇത് അടുത്ത 36 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ടെന്നും നവംബര്‍ 11ഓടെ തീരത്തെത്താനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

chenai

തമിഴ്നാട് വെതര്‍മാന്‍ എന്ന വിളിപ്പേരുള്ള പ്രദീപ് ജോണ്‍ പറയുന്നതനുസരിച്ച്, നവംബര്‍ 9 ന് ഉച്ചയ്ക്ക് മുതല്‍ ചെന്നൈയില്‍ നല്ല മഴ ലഭിത്തേക്കും ഇത് രാത്രി ആവുന്നതോടെ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും, നവംബര്‍ 10 ബുധനാഴ്ച ഉച്ചയ്ക്ക് ആരംഭിക്കുന്ന ആരംഭിക്കുന്ന മഴ നവംബര്‍ 11 ഉച്ചവരെ നിര്‍ത്താതെ തുടരുമെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ മഴ നല്ല രീതിയില്‍ ലഭിക്കുന്ന വേദാരണ്യം-തിരുവാരൂര്‍ ബെല്‍റ്റില്‍ ശക്തമായ മഴ തുടരുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം, മഴ സാധ്യത കണക്കിലെടുത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ ഇതിനകം 41 പ്രദേശങ്ങള്‍ വെള്ളപ്പൊക്ക സാധ്യതയുള്ളതായി അടയാളപ്പെടുത്തുകയും ആ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഗഗന്‍ദീപ് സിങ് ബേദി പറഞ്ഞു.

നവംബര്‍ 9 ന് ഉച്ചയ്ക്ക് 12.30 ന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍, ഡെല്‍റ്റ ജില്ലകളായ പുതുക്കോട്ട, രാമനാഥപുരം, കാരയ്ക്കല്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയോടൊപ്പമുള്ള ഇടിമിന്നലിന് സാധ്യതയുണ്ട്. തെങ്കാശി, തിരുനെല്‍വേലി, തൂത്തുക്കുടി, കടലൂര്‍, മധുര, ശിവഗംഗ ജില്ലകളില്‍ ചിലയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട്, അരിയല്ലൂര്‍, പേരാമ്പ്ര, തിരുച്ചിറപ്പള്ളി, വില്ലുപുരം ജില്ലകളിലും പുതുച്ചേരിയിലും ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബാക്കി മേഖലകളില്‍ ചെറിയ തോതിലുള്ള മാഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. കടലൂര്‍, വില്ലുപുരം, പുതുക്കോട്ട, ശിവഗംഗ, രാമനാഥപുരം, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 10ന് സമാനമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിചിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+