കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാടിന് കുടിവെള്ളം നൽകാമെന്ന് കേരളം; ആവശ്യമില്ലെന്ന് തമിഴ്നാട്, നന്ദി പറഞ്ഞ് സ്റ്റാലിൻ!!

Google Oneindia Malayalam News

ചെന്നൈ: കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്‌നാടിന് കുടിവെള്ളം കേരളത്തില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിക്കാന്‍ തയ്യാറാണെന്ന് കേരള സർക്കാർ. എന്നാൽ കുടിവെള്ളം ആവശ്യമില്ലെന്ന നിലപാടിൽ തമിഴ്നാട്. നിലവില്‍ കാവേരിയില്‍ നിന്ന് വെള്ളം തമിഴ്‌നാടിന് നല്‍കാനാവില്ലെന്ന് കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

<strong>വൈറൽ പനി; മന്ത്രി കെകെ ശൈലജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം!</strong>വൈറൽ പനി; മന്ത്രി കെകെ ശൈലജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം!

തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാൽ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ അഭിപ്രായപ്പെട്ടു.

Water

തമിഴ്നാടിലേക്കുള്ള കേരള സര്‍ക്കാരിന്റെ വാഗ്ദാനം നിരസിച്ചതിന് പിന്നാലെയാണ് കേള മുഖ്യമന്ത്രിക്ക് നന്ദിപറഞ്ഞുകൊണ്ടും കേരളത്തിന്റെ സഹായം സ്വീകരിച്ച് തമിഴ്നാട്ടിലെ ജനങ്ങൾ നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കാന്‍ ആവശ്യപ്പെട്ടും സ്റ്റാലിൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.
English summary
Tamil Nadu rejects Kerala's offer of 20 lakh litres of water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X