കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടിലെ കൊവിഡ് കണക്കുകള്‍ ഞെട്ടിക്കുന്നു, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 1149 കേസുകള്‍, ആശങ്ക

Google Oneindia Malayalam News

ചെന്നൈ: രാജ്യം ലോക്ക് ഡൗണിന്റെ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും രോഗ വ്യാപനത്തില്‍ ഒരു കുറവും സംഭവിക്കുന്നില്ല. തമിഴ്‌നാട്ടില്‍ ഇന്നലെ മാത്രം 1100ല്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകള്‍ 22000ല്‍ കടന്നിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് തമിഴ്‌നാടാണ്.

covid

ആരോഗ്യവകുപ്പ് ഇന്നലെ വൈകീട്ട് പുറത്തുവിട്ട കണക്കില്‍ 1149 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22333 ആയി. ഇന്നലെ മാത്രം 13 പേര്‍ മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 173 ആയി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്‌നാട്ടിലെ മരണനിരക്ക് പൊതുവെ കുറവാണ്. നിലവില്‍ സംസ്ഥാനത്ത് 9400 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

സംസ്ഥാനത്ത് 12757 പേരാണ് കൊവിഡില്‍ നിന്നും മുക്തി നേടിയത്. ഇന്ന് മാത്രം 757 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 14065 പേര്‍ പുരുഷന്മാരാണ്. 8259 പേര്‍ സ്ത്രീകളും. ഒന്‍പത് പേര്‍ ട്രാന്‍സ്‌ഡെന്‍ഡറാണെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. 72 കൊവിഡ് പരിശോധന കേന്ദ്രങ്ങളാണ് തമിഴ്‌നാട്ടിലുള്ളത്.

അതേസമയം, കൊറോണ ഭീതി അകന്നിട്ടില്ലെങ്കിലും വിപണികള്‍ തുറക്കാനുള്ള തീരുമാനവുമായി എല്ലാ സംസ്ഥാനങ്ങളും വിദേശരാജ്യങ്ങളും രംഗത്തുവരുന്ന കാഴ്ചയാണിപ്പോള്‍. ഇന്ത്യയില്‍ ജൂണ്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും പല സംസ്ഥാനങ്ങളും ഇളവുകള്‍ പ്രഖ്യാപിച്ചു. ജാഗ്രത തുടരണമെന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. ഗള്‍ഫ് മേഖല ഉള്‍പ്പെടെ പല വിദേശരാജ്യങ്ങളും വിപണികള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജാഗ്രത നിലനിര്‍ത്തിക്കൊണ്ടുതന്നെ സാമ്പത്തിക ഭദ്രത ലക്ഷ്യമിട്ട് വിപണി സജീവമാക്കാനാണ് തീരുമാനം.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

രാവിലെ പ്രധാനമന്ത്രി മന്‍കിബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത വേളയില്‍ പ്രധാനമായും പറഞ്ഞത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം എന്നാണ്. ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിട്ടും മരണം മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ കുറവാണ്. അത് നമ്മുടെ നേട്ടമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. നീണ്ട ഇടവേളക്ക് ശേഷം രാജ്യം തുറക്കാന്‍ പോകുന്നു. എന്നാല്‍ മുന്‍കരുതല്‍ തുടരണമെന്നും ജാഗ്രത വേണമെന്നും മോദി ഉണര്‍ത്തി.

പാചക വാതക വില വര്‍ധിപ്പിച്ചു: ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനി 597 രൂപപാചക വാതക വില വര്‍ധിപ്പിച്ചു: ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനി 597 രൂപ

English summary
Tamil nadu Report 1149 New Covid Positive cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X