കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്കയില്‍ തമിഴ്‌നാട്; ഇന്ന് മാത്രം 4000 ത്തിനടുത്ത് കൊവിഡ് കേസുകള്‍; 62 മരണം

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭയാനകമായ രീതിയിലാണ് അനുദിനം കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. തിങ്കളാഴ്ച്ച 3949 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 86000 കടന്നു. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്. ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ 2187 കേസുകളും ചെന്നൈയിലാണ്.

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 62 പേര്‍ മരണപ്പെട്ടു. തമിഴ്‌നാട്ടില്‍ ഇതുവരേയും കൊവിഡ് ബാധിച്ച് മരിച്ചത് 1141 പേരാണ്. നിലവില്‍ 37331 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.

corona

Recommended Video

cmsvideo
Triple Lockdown In Malappuram's Ponnani Taluk From 5 PM Today | Oneindia Malayalam

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരളത്തില്‍ ജൂണ്‍ 24 ന് മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ മരണപ്പെട്ട് തമിഴ്‌നാട് സ്വദേശി അരാകരന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്രവ പരിശോധന ഫലം ഫോസിറ്റീവ് ആണെന്ന് മുഖ്യമന്ത്രി വാര്‍ത്ത് സമ്മേളനത്തിലാണ് അറിയിച്ചത്.

തമിഴ്‌നാടിന് പുറമേ മഹാരാഷ്ട്ര, ദില്ലി, തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നി സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിതര്‍ വലിയ തോതില്‍ ഉയര്‍ന്നുവരികയാണ്.

മഹാരാഷ്ട്രയിലെ സാഹചര്യം കണക്കിലെടുത്ത് ഇവിടെ കടുത്ത നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയിരിക്കുകയാണ്. 'മിഷന്‍ ബിഗിന്‍ എഗെയിന്‍' എന്ന പേരില്‍ പുറത്ത് ഇറക്കിയ രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ അവശ്യസര്‍വ്വീസുകള്‍ക്കല്ലാതെയുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. തൊഴിലിടങ്ങളിലേക്ക് അല്ലാതെയുള്ള യത്രകള്‍ക്ക് പരിധി നിശ്ചയിച്ചുകൊണ്ടാണ് പുതിയ മാര്‍ഗ നിര്‍ദേശം.

24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 5493 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മാാത്രം ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 156 പേര്‍ മരണപ്പെട്ടു. മൂന്ന് ദിവസം കൊണ്ട് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 15825 കേസുകളാണ്.

നിലവില്‍ രാജ്യത്ത് 5,48,318 പേര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചിരിക്കുന്നത്. 16,475 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.
ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 19459 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 380 പേരാണ് ഒറ്റ ദിവസം കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

യുപിയില്‍ ടേണിംഗ് പോയിന്റ്, അഖിലേഷും മായാവതിയും 2 തട്ടില്‍, പ്രിയങ്കയുടെ വിജയം, കോണ്‍ഗ്രസിന് ചിരി!!യുപിയില്‍ ടേണിംഗ് പോയിന്റ്, അഖിലേഷും മായാവതിയും 2 തട്ടില്‍, പ്രിയങ്കയുടെ വിജയം, കോണ്‍ഗ്രസിന് ചിരി!!

ജോസിന്‍റെ ഇടതുമുന്നണി പ്രവേശനം എളുപ്പമാകില്ല, പാര്‍ട്ടി പിളരും; കോണ്‍ഗ്രസിന് ചിരിജോസിന്‍റെ ഇടതുമുന്നണി പ്രവേശനം എളുപ്പമാകില്ല, പാര്‍ട്ടി പിളരും; കോണ്‍ഗ്രസിന് ചിരി

English summary
Tamil Nadu reported 3949 fresh cases on Monday, taking the state tally beyond 86,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X