കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ ചിന്നമ്മ ശശികല, സത്യപ്രതിജ്ഞ 8നോ 9നോ? തീരുമാനം എംഎൽഎ യോഗത്തിൽ!

  • By Kishor
Google Oneindia Malayalam News

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായ ശശികല സംസ്ഥാന ഭരണം ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ തന്നെ വി കെ ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുക്കും എന്നാണ് ചെന്നൈ വൃത്തങ്ങള്‍ പറയുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഈ മാസം എട്ടിനോ ഒമ്പതിനോ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

ജയലളിതയുടെ മരണത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനമേറ്റ ഒ പനീര്‍ശെല്‍വം ശശികലയ്ക്ക് വേണ്ടി കസേര ഒഴിഞ്ഞുകൊടുക്കുമെന്നാണ് അറിയുന്നത്. ഞായറാഴ്ച നടക്കുന്ന എ ഐ എ ഡി എം കെ എം എല്‍ എമാരുടെ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാകും. തമിഴ്‌നാടിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് ശശികല എത്തുന്നത് ഇങ്ങനെയാണ്...

തീരുമാനം നാളെ അറിയാം

തീരുമാനം നാളെ അറിയാം

നാളെ നടക്കാനിരിക്കുന്ന എം എല്‍ എമാരുടെ യോഗത്തിന് ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ പറ്റൂ എന്നാണ് എ ഐ എം ഡി കെ വക്താവ് സി ആര്‍ സരസ്വതി പറയുന്നത്. ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക കാര്യമാണ്. യോഗത്തിന് ശേഷം പ്രധാനപ്പെട്ട ചില തീരുമാനങ്ങളുണ്ടാകും എന്നാണ് സരസ്വതി സൂചന നല്‍കുന്നത്. സൂചനകള്‍ വിശ്വസിക്കാമെങ്കില്‍ ഫെബ്രുവരി എട്ടിനോ ഒമ്പതിനോ ശശികല പനീര്‍ശെല്‍വത്തില്‍ നിന്നും മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും.

ജയലളിതയുടെ വിശ്വസ്തര്‍ പുറത്തേക്ക്

ജയലളിതയുടെ വിശ്വസ്തര്‍ പുറത്തേക്ക്

തമിഴ്‌നാട് ബ്യൂറോക്രസിയിലെ പ്രമുഖരും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തരുമായ പലര്‍ക്കും സ്ഥാനം നഷ്ടപ്പെടുന്നു എന്നാണ് അറിയുന്നത്. ജയലളിതയുടെ ഉപദേശകയും മലയാളിയുമായ ഷീല ബാലകൃഷ്ണന്‍ ഐ എ എസിനോട് വെള്ളിയാഴ്ച രാത്രി തന്നെ രാജിവെക്കാന്‍ ആവശ്യപ്പെട്ടതായി അറിയുന്നു. ജയലളിതയുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായ ഭരണമാറ്റങ്ങള്‍ക്കിടെയാണ് ഈ സംഭവം.

കാലാവധിക്ക് മുമ്പേ രാജി

കാലാവധിക്ക് മുമ്പേ രാജി

മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ കാലാവധി അവശേഷിക്കേയാണ് ഷീല ബാലകൃഷ്ണന്‍ രാജിവെച്ചത്. ഭരണത്തില്‍നിന്നും ജയലളിതയുടെ അടുപ്പക്കാരെ പുറത്താക്കുന്നതായി നേരത്തെയുള്ള ആശങ്കകളെ ബലപ്പെടുത്തുന്നതാണ് ഈ തീരുമാനം. മുതിര്‍ന്ന ഉദ്യോഗസ്ഥരും ജയയുടെ വിശ്വസ്തരുമായ രാമലിംഗം, വെങ്കട്ടരമണ എന്നിവരെയും നേരത്തെ പുറത്താക്കിയിരുന്നു.

പാര്‍ട്ടിയുടെ സാരഥ്യം നേരത്തെ

പാര്‍ട്ടിയുടെ സാരഥ്യം നേരത്തെ

ജയലളിത മരിച്ചതിന് പിന്നാലെ എ ഐ എ ഡി എം കെയുടെ ജനറല്‍ സെക്രട്ടറി പദം ശശികല നേരത്തെ സ്വന്തമാക്കിയിരുന്നു. പാര്‍ട്ടി നേതാവായതിന് പിന്നാലെ തന്നെ ശശികല മുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ നിലവില്‍ നിയമസഭാംഗം അല്ല ശശികല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താലും ഉടനെ തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും.

എല്ലാം അഭ്യൂഹങ്ങളാണോ

എല്ലാം അഭ്യൂഹങ്ങളാണോ

ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ ശശികല മത്സരിക്കണമെന്ന് നേരത്തെ എ ഐ എ ഡി എം കെയിലെ എം എല്‍ എ തന്നെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നും ശശികലയുടെ അടുപ്പക്കാര്‍ തന്നെ ആവശ്യപ്പെടുന്നുണ്ട് എന്നാണ് അറിയുന്നത്. അമ്മയ്ക്ക് പകരം ചിന്നമ്മ എന്നതാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരും എന്നത് വെറും റൂമറുകള്‍ മാത്രമാണ് എന്ന് കരുതുന്നവരും ഉണ്ട്.

English summary
Report says Sasikala Natarajan set to take over as Tamil Nadu Chief Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X