കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു തൊഴിലാളി സംഘടന കൂടി; ഐടി രംഗത്തുള്ളവര്‍ക്ക് സംഘടന ഉണ്ടാക്കാമെന്ന് തമിഴ്‌നാട്

Google Oneindia Malayalam News

ചെന്നൈ: ഐടി മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്കും തൊഴിലാളി സംഘടന രൂപീകരിക്കാനുള്ള അവകാശമുണ്ടെന്ന് തമിഴ്‌നാട്. പുതുതായി രൂപീകരിച്ച തൊഴിലാളി സംഘടനയായ ജനനായക തൊഴിലാളര്‍ മുന്നണി ലേബര്‍ സെക്രട്ടറിക്ക് അയച്ച പരാതിയുടെ മറുപടിയായാണ് കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

മറ്റ് ജോലികളില്‍ ഏര്‍പ്പെടുന്നവരെ പോലെ ഐടി മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴിലാളി സംഘടന രൂപീകരിക്കാന്‍ അവകാശമുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള അവകാശം വ്യവസായിക തര്‍ക്ക പരിഹാര ആക്ട് പ്രകാരം ഐടി മേഖലയിലുള്ളവര്‍ക്കും ഉണ്ടെന്നും തൊഴില്‍ മന്ത്രാലയം പറയുന്നു.

IT

തമിഴ്‌നാട്ടിലെ ഐടി കമ്പനികള്‍ എല്ലാം തന്നെ നിലവില്‍ ജീവനക്കാര്‍ സംഘടന രൂപീകരിക്കുന്നതിന് എതിരാണ്. തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തെ തൊഴിലാളി സംഘടനകള്‍ സ്വാഗതം ചെയ്യുമ്പോഴും മന്ത്രാലയം സ്വീകരിച്ചത് പിന്തിരിപ്പന്‍ നിലപാടെന്ന് ഐടി കമ്പനികള്‍ പ്രതികരിച്ചു. നിലവില്‍ നാല് ലക്ഷത്തിലധികം പേരാണ് തമിഴ്‌നാട്ടില്‍ ഐടി മേഖലകളില്‍ ജോലി ചെയ്യുന്നത്.

English summary
The Tamil Nadu government on Wednesday said employees at software companies have the right to form unions, just like other workers, reported the Times of India. Replying to a petition filed by labour union Puthiya Jananayaga Thozhilalar Munnani, state labour secretary Kumar Jayant wrote: "IT company employees also are free to form trade unions and redress their grievances through evoking the provisions of the Industrial Disputes Act 1947. Any trade union with IT employees as its members can raise industrial disputes under section 2 (k) of the act and seek remedy."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X