കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട് സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രി ഓഫീസിലും ബോംബ്? ചാവേർ ആക്രമണം നടത്തുമെന്ന് ഭീഷണി!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട് സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെ ഓഫീസിലും ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. സെക്രട്ടേറിയേറ്റ് പരിസരത്തും മുഖ്യമന്ത്രിയുടെ ഓഫീസിലും ബോബ് വച്ചിട്ടുണ്ടെന്ന് കാണിച്ച് ചെന്നൈയിലെ പോലീസ് കൺട്രോൾ റൂമിലേക്ക് കോയമ്പത്തൂരിൽ നിന്ന് അജ്ഞാത ഭീഷണി സന്ദേശം പുറത്ത് വരികയായിരുന്നു. രണ്ട് തവണയായിരുന്നു ഭീഷമി സന്ദേശം വന്നിരുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിൽ‌ ചാവേർ ആക്രമണം നടത്തുമെന്നായിരുന്നു ഫോണിലൂടെ സംസാരിച്ച സ്ത്രീയുടെ ഭീഷണി.

കോയമ്പത്തൂരിൽനിന്നാണ് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചതെന്ന് പോലീസ് കണ്ടെത്തുകയായിരുത്. രത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന അണ്ണാ ഡിഎംകെ നിലപാടിൽ പ്രതിഷേധിച്ചാണ് ബോബ് ആക്രമണമെന്ന് അഞ്ജാതൻ‌ പറഞ്ഞെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് സെക്രട്ടേറിയറ്റിന് സമീപവും മുഖ്യമന്ത്രിയുടെ ഓഫീസിലും ബോംബ് സ്ക്വാഡും പോലീസും പരിശോധന നടത്തിയിരുന്നു. എന്നാൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല.

രാജ്യത്ത് വൻ പ്രതിഷേധം

രാജ്യത്ത് വൻ പ്രതിഷേധം

അതേസമയം രാജ്യത്തിന്റെ പല ഭാഗത്തും വൻ പ്രതിഷേധമാണ് പൗരത്വ ഭേദഗതി ബിൽ വിഷയത്തിൽ നടക്കുന്നത്. അതിനെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ തുടരുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഡല്‍ഹിയിലെ വസതിക്ക് പുറത്ത് പ്രതിഷേധിച്ച ദില്ലി മഹിളാ കോണ്‍ഗ്രസ് നേതാവ് ഷര്‍മിഷ്ടാ മുഖര്‍ജിയെ പോലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളാണ് ഷര്‍മിഷ്ട.

അമിത് ഷായുടെ വസതിക്ക് മുന്നിൽ പ്രതിഷേധം

അമിത് ഷായുടെ വസതിക്ക് മുന്നിൽ പ്രതിഷേധം

50 വനിതാ പ്രവര്‍ത്തകരെയും പോലീസ് ഇവരോടൊപ്പംകസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ മന്ദിര്‍ മാഗ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇക്കാര്യം ദില്ലി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരെ അമിത് ഷായുടെ ദില്ലിയിലെ വസതിക്ക് പുറത്ത് പ്രതിഷേധിക്കുയായിരുന്നു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ദില്ലിയിലെ വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. പലയിടങ്ങളിലും റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ദില്ലിയിലെ ഏഴു മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്.

പ്രാർത്ഥനയ്ക്ക് എത്തിയവർ...

പ്രാർത്ഥനയ്ക്ക് എത്തിയവർ...

വെള്ളിയാഴ്ച ദില്ലി ജുമാ മസ്‌ജിദിൽ പ്രാർത്ഥനയ്ക്ക് എത്തിയവർ പ്രതിഷേധവുമായി റോഡിലിറങ്ങിയിരുന്നു. പള്ളിയുടെ ഒന്നാം നമ്പർ ഗേറ്റിന് മുന്നിലാണ് ജനങ്ങൾ തടിച്ചുകൂടിയത്. ഒരുവിഭാഗം റോഡിലേക്കിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. രണ്ടാം നമ്പർ ഗേറ്റിന് മുന്നിൽ ബാരിക്കേഡ് വച്ച് തടയാനായിരുന്നു പോലീസ് ശ്രമം. എന്നാൽ ഒന്നാം ഗേറ്റിലേക്ക് പ്രതിഷേധം മാറ്റുകയായിരുന്നു. ഇവർക്കൊപ്പം ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആർമിയും ഉണ്ട്.

ചന്ദ്രശേഖർ ആസാദിനെ പിടികൂടി

ചന്ദ്രശേഖർ ആസാദിനെ പിടികൂടി

റാലിക്കായി എത്തിയ ചന്ദ്രശേഖർ ആസാദിനെ പോലീസ് പിടികൂടിയെങ്കിലും അദ്ദേഹം കുതറി രക്ഷപ്പെട്ട് പോലീസിന്റെ കണ്ണുവെട്ടിച്ചാണ് മസ്ജിദ് പരിസരത്തെത്തി പ്രദില്ലി ജമാ മസ്ജിദിലെ ഷാഹി ഇമാം പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് സംസാരിച്ചിരുന്നുവെങ്കിലും പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വേണ്ടി കാൽലക്ഷത്തോളം പേരാണ് മസ്ജിദിലെത്തിയത്. കൂടുതൽ പേർ എത്തിച്ചേരാതിരിക്കാൻ വേണ്ടി സമീപത്തുള്ള മെട്രോ സ്‌റ്റേഷനുകളെല്ലാം അടച്ചിരുന്നെങ്കിലും ജനങ്ങൾ ചെറുകൂട്ടങ്ങളായി എത്തുകായായിരുന്നു.

English summary
Tamil Nadu secretariat gets bomb threats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X