Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിസാര'വഴക്കിനൊടുവില്‍ യാത്രക്കാരന്‍റെ മൂക്ക് ഡ്രൈവര്‍ കടിച്ചെടുത്തു

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ യാത്രക്കാരന്റെ മൂക്ക് ബസ് ഡ്രൈവര്‍ കടിച്ചെടുത്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ടിഎന്‍എസ്ടിസി) ബസ് ഡ്രൈവറാണ് യാത്രക്കാരന്റെ മൂക്ക് കടിച്ചെടുത്തത്. ജോലി സ്ഥലത്തേയ്ക്കുള്ള യാത്രയിലായിരുന്നു ഡ്രൈവര്‍. ഇതേ ബസിലെ യാത്രക്കാരനെയാണ് ഡ്രൈവര്‍ ആക്രമിച്ചത്.

കാര്‍ വര്‍ക്ക്‌ഷോപ്പ് ഉടമയായ ശശികുമാര്‍ ആണ് ആക്രമിയ്ക്കപ്പെട്ടത്. ധര്‍മ്മപുരം ബസ് സ്റ്റാന്‍ഡില്‍ ബസ് എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ വഴക്കിട്ടത്. ബസില്‍ നിന്നും ആദ്യം ഇറങ്ങാന്‍ ശശികുമാറും ബസ് ഡ്രൈവറായ സെല്‍വരാജും തമ്മില്‍ മത്സരമായി.

Crime

രണ്ട് പേര്‍ക്കും ഇറങ്ങാന്‍ കഴിഞ്ഞില്ല എന്നതുമാത്രമല്ല വഴക്കുമായി. മറ്റ് യാത്രക്കാര്‍ക്കും ബസിന് പുറത്തേയ്ക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയായി. വഴക്ക് അവസാനിപ്പിയ്ക്കാന്‍ യാത്രക്കാര്‍ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. ഇതിനിടെ ശശികുമാറിന്റെ മൂക്കില്‍ ബസ് ഡ്രൈവര്‍ കടിച്ചു. വളരെ ആഴത്തില്‍ ഡ്രൈവറുടെ പല്ലുകള്‍ മൂക്കില്‍ പതിഞ്ഞു.

യാത്രക്കാര്‍ ഉടന്‍ തന്നെ ശശികുമാറിനെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലാക്കി. പിന്നീട് ഇയാളെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. ബസ് ഡ്രൈവര്‍ക്കെതിരെ ശശികുമാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+