കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലും രജനിയും നല്‍കിയില്ല.... അജിത്ത് നല്‍കി, കോവിഡ് സംഭാവനയില്‍ വിള്ളല്‍, സര്‍ക്കാര്‍ പറയുന്നത്!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡിന്റെ പേരില്‍ രാഷ്ട്രീയ യുദ്ധം തുടങ്ങിരിക്കുകയാണ്. സര്‍ക്കാരിലേക്കുള്ള സിനിമാ താരങ്ങളുടെ സംഭാവനയാണ് ചര്‍ച്ചയായിരിക്കുന്നത്. സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമല്‍ഹാസനും ഇതുവരെയുള്ള സംഭാവനകള്‍ നല്‍കിയിട്ടില്ല. ഇതിന്റെ പേരിലുള്ള രാഷ്ട്രീയമാണ് ചര്‍ച്ചയായിരിക്കുന്നത്. ഇതിനെതിരെ സര്‍ക്കാരും രംഗത്ത് വന്നിരിക്കുകയാണ്. സൂപ്പര്‍ താരം അജിത്ത് ഏപ്രില്‍ എട്ടിന് സര്‍ക്കാരിലേക്ക് സംഭാവന നല്‍കി എല്ലാവരെയും ഞെട്ടിച്ചിരുന്നു. അണ്ണാഡിഎംകെയുടെ മന്ത്രി കടമ്പൂര്‍ രാജു അജിത്തിനെ പരസ്യമായി പുകഴ്ത്തുകയും ചെയ്തു. ബാക്കി താരങ്ങളും ഇതേ രീതി തുടരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

1

പക്ഷേ അധികമാരും തമിഴ് സിനിമയില്‍ നിന്ന് സര്‍ക്കാരിലേക്ക് സംഭാവന നല്‍കിയില്ലെന്നതാണ് വാസ്തവം. രജനീകാന്ത്, കമല്‍ഹാസന്‍, നയന്‍താര എന്നീ പ്രമുഖര്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയിലേക്കാണ് സംഭാവന നല്‍കിയത്. ഇതുവരെ മൂന്ന് പ്രമുഖ താരങ്ങള്‍ മാത്രമാണ് സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്‍കിയത്. ശിവ കാര്‍ത്തികേയന്‍, അജിത്ത്, രാഘവ ലോറന്‍സ് എന്നിവരാണ് ഇതിലുള്ളത്. എന്നാല്‍ ആന്ധ്രപ്രദേശില്‍ നിന്ന് സൂപ്പര്‍ താരങ്ങളായ പ്രഭാസ്, മഹേഷ് ബാബു, അല്ലു അര്‍ജുന്‍, ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, പവന്‍ കല്യാണ്‍ എന്നിവര്‍ സംസ്ഥാന ഫണ്ടുകളിലേക്ക് പണം നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ താരങ്ങളില്‍ പലര്‍ക്കും കൃത്യമായ രാഷ്ട്രീയമുണ്ട്. ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ രംഗത്തുണ്ട്. എന്നാല്‍ അത് സര്‍ക്കാര്‍ ചിലവില്‍ വേണ്ടെന്നാണ് തീരുമാനം. ഇവരുടെ കൈവശം പണമായിട്ടല്ല, മറിച്ച് സ്വത്തുക്കളാണ് ഉള്ളത്. ഇവര്‍ വിചാരിച്ചാല്‍ സ്ഥലം വിറ്റ് പണം നല്‍കാന്‍ സാധിക്കുമെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ കമല്‍ഹാസന്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുള്ളയാളാണ്. രജനീ പുതിയ പാര്‍ട്ടി തുടങ്ങാനിരിക്കുകയാണ്. വിജയ് രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യമുള്ളയാളാണ്. ഇവര്‍ പണം നല്‍കിയാല്‍ അതിന്റെ നേട്ടം സര്‍ക്കാരിന് മാത്രമാകും. ഇതാണ് പണം നല്‍കാതിരിക്കാനുള്ള പ്രധാന കാരണം. അണ്ണാ ഡിഎംകെ ഈ അവസരം നന്നായി മുതലെടുത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.

കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വിജയിയെ കുടുക്കാന്‍ നോക്കിയതും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലുണ്ട്. അണ്ണാ ഡിഎംകെയുമായി നിരവധി പ്രശ്‌നങ്ങള്‍ വിജയിക്ക് ഉണ്ട്. അതേസമയം ഫെഫ്‌സിയുമായും വിജയ് ഇടഞ്ഞ് നില്‍ക്കുകയാണ്. ഇതുവരെ വിജയ് അവര്‍ക്ക് സംഭാവന നല്‍കിയിട്ടില്ല. പകരം ആരാധക സംഘടനകളെ ഉപയോഗിച്ച് സഹായമെത്തിക്കാനായിരിക്കും ശ്രമം. വിജയ് നേരത്തെ പ്രശ്‌നങ്ങളില്‍പ്പെട്ടപ്പോള്‍ ഫെഫ്‌സിയില്‍ നിന്ന് ആരും ഒന്നും പറഞ്ഞിരുന്നില്ല. അതേസമയം രജനിയും ആരാധക സംഘടനകളെയാണ് പ്രവര്‍ത്തനത്തിനായി ലക്ഷ്യമിടുന്നത്. ഇതിലൂടെ നേരിട്ട് നേട്ടം ലഭിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം നിര്‍മാതാക്കളില്‍ പലരും ഫെഫ്‌സിക്ക് പണം നല്‍കാന്‍ തയ്യാറല്ല. സംഘടനയുടെ അധ്യക്ഷന്‍ ആര്‍കെ സെല്‍വമണി ഇതിന്റെ ക്രെഡിറ്റ് അടിക്കാന്‍ നോക്കുന്നുവെന്നാണ് വാദം.

English summary
tamil nadu stars politicise covid donation funds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X