പ്ലസ് വൺ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: സംഭവം പിറന്നാൾ ആഘോഷത്തിനെത്തിയപ്പോൾ
കോയമ്പത്തൂർ: പിറന്നാൾ ആഘോഷിക്കാൻ രാത്രിയിൽ വീടിന് പുറത്തിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ആറ് പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ നാല് പേർ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.
ചൊവ്വാഴ്ച സുഹൃത്തിനൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിനായി പാർക്കിലെത്തി മടങ്ങുമ്പോൾ ഒരു സംഘം പെൺകുട്ടിയെ പിൻതുടർന്ന് എത്തുകയായിരുന്നു. പെൺകുട്ടിയെ സുഹൃത്തിനെ മർദ്ദിച്ച ശേഷം പെൺകുട്ടിയെ ഒഴിഞ്ഞ പ്രദേശത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുറ്റവാളികൾ പെൺകുട്ടിക്ക് നേരേയെുള്ള ലൈംഗിക അതിക്രമത്തിന്റെ വീഡിയോയും പകർത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പെൺകുട്ടി അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് അടുത്ത ദിവസം തന്നെ പെൺകുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. നാല് പേരെ മാത്രമാണ് അറസ്റ്റ് ചെയ്യാനായിട്ടുള്ളതെന്നും അവശേഷിക്കുന്നവർക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications