കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടൻ സൂര്യയ്ക്ക് മുന്നറിയിപ്പ്, വിലക്കിന് നീക്കം! സിനിമകൾ തിയറ്റർ കാണില്ല, സിനിമയിൽ പുതിയ വിവാദം!

Google Oneindia Malayalam News

ചെന്നൈ: മലയാള സിനിമയിൽ തിലകൻ അടക്കമുളളവർ വിലക്കിന്റെ ഇരകളാണ്. താരങ്ങളെയും സിനിമകളേയും പല കാരണങ്ങൾ ചൂണ്ടിക്കാട്ടി വിലക്കുന്ന പ്രവണതയ്ക്ക് എതിരെ കടുത്ത എതിർപ്പ് അടുത്ത കാലത്തായി ഉയർന്ന് വന്നിരുന്നു. ഏറ്റവും ഒടുവിൽ തമിഴ് സൂപ്പര്‍ താരം സൂര്യയ്ക്ക് നേരെയും വിലക്കിന് നീക്കമെന്നാണ് റിപ്പോർട്ടുകൾ.

സൂര്യ അഭിനയിക്കുന്നതും നിര്‍മ്മിക്കുന്നതുമായ സിനിമകള്‍ക്ക് തിയറ്റര്‍ വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. തമിഴ്‌നാട് തിയറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്‌സ് ഓണേഴ്‌സ് അസോസിയേഷനാണ് സൂര്യ അഭിനയിക്കുന്നതും നിര്‍മ്മിക്കുന്നതുമായ ചിത്രങ്ങള്‍ തിയറ്റര്‍ റിലീസ് ചെയ്യേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുന്നത്. വിശദാംശങ്ങൾ ഇങ്ങനെ:

ഓണ്‍ലൈന്‍ റിലീസ്

ഓണ്‍ലൈന്‍ റിലീസ്

ടു ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് സൂര്യയുടെ സിനിമാ നിര്‍മ്മാണ കമ്പനി. ടുഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് ഏറ്റവും ഒടുവില്‍ നിര്‍മ്മിച്ച ചിത്രമായ പൊന്‍മകള്‍ വന്താല്‍ തിയറ്റര്‍ റിലീസ് ചെയ്യാതെ നേരിട്ട് ഓണ്‍ലൈന്‍ റിലീസ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തിയറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്റെ നീക്കം. സൂര്യയുടെ ഭാര്യയും പ്രമുഖ നടിയുമായ ജ്യോതിക നായികാ വേഷത്തില്‍ എത്തുന്ന ചിത്രമാണ് പൊന്‍മകള്‍ വന്താല്‍.

സിനിമ പ്രതിസന്ധിയിൽ

സിനിമ പ്രതിസന്ധിയിൽ

കൊവിഡ് ലോക്ക്ഡൗണ്‍ കാരണം രാജ്യത്തെ മറ്റ് മേഖലകളെ പോലെ സിനിമാ വ്യവസായവും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാരണം സിനിമാ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. ഹിറ്റായി ഓടിക്കൊണ്ടിരുന്ന ചിത്രങ്ങള്‍ തിയറ്ററുകള്‍ അടച്ചതോടെ നഷ്ടത്തിലായി. വലിയ നഷ്ടമാണ് സിനിമാ മേഖല അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ പലരും ഓണ്‍ലൈന്‍ റിലീസുകളെ കുറിച്ച് ആലോചിക്കുന്നുണ്ട്.

പൊന്‍മകള്‍ വന്താല്‍

പൊന്‍മകള്‍ വന്താല്‍

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈമിലാണ് പൊന്‍മകള്‍ വന്താല്‍ റിലീസിന് ഒരുങ്ങുന്നത്. എന്നാല്‍ ചിത്രം തിയറ്റര്‍ റീലീസ് വേണ്ടെന്ന സൂര്യയുടെ തീരുമാനം അപലപനീയമാണെന്നാണ് തമിഴ്‌നാട് തിയറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേന്‍ ഭാരവാഹി ആര്‍ പനീര്‍സെല്‍വം പ്രതികരിച്ചത്. ഓണ്‍ലൈന്‍ റീലീസ് ചെയ്യാനുളള തീരുമാനം പുനപരിശോധിക്കണം എന്ന് ടു ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കടുത്ത തീരുമാനത്തിലേക്ക്

കടുത്ത തീരുമാനത്തിലേക്ക്

തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ അവര്‍ തയ്യാറാകുന്നില്ലെങ്കില്‍ കടുത്ത തീരുമാനത്തിലേക്ക് അസോസിയേഷന്‍ കടക്കും. ടു ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രങ്ങളോ ഈ നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ടവരുടെ ചിത്രങ്ങളോ ഇനി തിയറ്റര്‍ റിലീസ് അനുവദിക്കില്ല എന്നാണ് തിയറ്റര്‍ ഉടമകളുടെ മുന്നറിയിപ്പ്. മാത്രമല്ല ഈ സിനിമകള്‍ ഇനി ഓണ്‍ലൈന്‍ റിലീസ് മാത്രം ചെയ്യേണ്ടി വരുമെന്നും തിയറ്റര്‍ അസോസിയേഷന്‍ സൂര്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

 ചരിത്രത്തില്‍ ആദ്യം

ചരിത്രത്തില്‍ ആദ്യം

തമിഴ് സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നത്. മെയ് ആദ്യ ആഴ്ച മുതല്‍ ആയിരിക്കും പൊന്‍മകള്‍ വന്താല്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുക. നേരത്തെ മാര്‍ച്ച് 27ന് ആയിരുന്നു ചിത്രം തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് ലോക്ക്ഡൗണ്‍ കാരണം സിനിമ റിലീസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പാർത്ഥിപൻ, പ്രതാപ് പോത്തൻ, ഭാഗ്യരാജ് എന്നിവരും ജ്യോതികയ്ക്കൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

English summary
Tamil Nadu theatre owners threatens to ban Surya's movies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X