കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട് കുതിക്കുന്നു; റേഷന്‍ കടകള്‍ സ്മാര്‍ട്ടായി; കേരളം കണ്ടു പഠിക്കണം, എല്ലാം നിമിഷങ്ങള്‍ക്കകം

കൊരട്ടൂരില്‍ നടന്ന ചടങ്ങിലാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍ സമ്പൂര്‍ണമായി സ്മാര്‍ട്ടാവാന്‍ പോവുന്ന കാര്യം മുഖ്യമന്ത്രി പളനിസ്വാമി പ്രഖ്യാപിച്ചത്.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: കേരളത്തില്‍ റേഷന്‍ കാര്‍ഡ് പുതുക്കള്‍ നടപടികള്‍ ഒരു വര്‍ഷത്തോളമായി നീളുന്ന സാഹചര്യത്തില്‍ തൊട്ടടുത്ത തമിഴ്‌നാട്ടില്‍ നിന്നു പുതിയ വാര്‍ത്ത. സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകള്‍ പൂര്‍ണമായും മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇനി സ്മാര്‍ട്ട് കാര്‍ഡായിരിക്കും റേഷന്‍ കാര്‍ഡുകള്‍ക്ക് പകരം എല്ലാ ഉപഭോക്താക്കളും ഉപയോഗിക്കുക.

തമിഴ്‌നാട്ടിലെ റേഷന്‍ കടകള്‍ സമ്പൂര്‍ണമായി ഡിജിറ്റലാവാന്‍ ഇനി ദിവസങ്ങള്‍ മാത്രം മതി. സ്മാര്‍ട്ട് കാര്‍ഡുകളുടെ ആദ്യ വിതരണം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിര്‍വഹിച്ചു. സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് വിതരണം മെയ് മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

കൊരട്ടൂരില്‍ നടന്ന ചടങ്ങിലാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍ സമ്പൂര്‍ണമായി സ്മാര്‍ട്ടാവാന്‍ പോവുന്ന കാര്യം മുഖ്യമന്ത്രി പളനിസ്വാമി പ്രഖ്യാപിച്ചത്. മെയ് മാസത്തില്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്മാര്‍ട്ട് ഫാമിലി കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

330 കോടിയുടെ പദ്ധതി

1.89 സ്മാര്‍ട്ട് ഫാമിലി കാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്. ഇതിനായി 330 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മെയ് അവസാനത്തോടെ സംസ്ഥാനത്ത് മൊത്തം വിതരണം പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 നിലവിലെ റേഷന്‍ കാര്‍ഡ്

പുതിയ സ്മാര്‍ട്ട് കാര്‍ഡ് കിട്ടുന്നത് വരെ നിലവിലുള്ള റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാം. പൊതുവിതരണ സമ്പ്രദായം കുറ്റമറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി.

സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഇതാണ്

ഒന്നിലധികം കാര്‍ഡുകളില്‍ പേരുള്ളവരെ കണ്ടെത്താനും സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കരിഞ്ചന്ത ഒഴിവാക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. കാര്‍ഡ് ഉടമകള്‍ക്ക് നല്‍കാതെ റേഷന്‍ വ്യാപാരികള്‍ സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നതിനെ പറ്റി പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയത്.

 സ്മാര്‍ട്ട് കാര്‍ഡിന്റെ ഗുണം

ഗോഡൗണുകളില്‍ നിന്നു വ്യാപാരികള്‍ വാങ്ങുന്ന സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭ്യമാവുന്നുണ്ടോ എന്ന് ഉറപ്പാക്കാനും സ്മാര്‍ട്ട് കാര്‍ഡില്‍ സജീകരണങ്ങളുണ്ട്. ഓരോ തവണയും ലഭിക്കേണ്ട ഉല്‍പ്പനങ്ങളുടെ കണക്കുകളും ഉപഭോക്താക്കള്‍ക്ക് ഇനി നേരിട്ടറിയാം.

എല്ലാം ഉപഭോക്താക്കള്‍ക്കറിയാം

ഇതോടെ കരിഞ്ചന്ത ഒഴിവാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കിട്ടേണ്ട വസ്തുക്കളുടെ കണക്ക് ആദ്യം തന്നെ ഉപഭോക്താക്കള്‍ അറിഞ്ഞാല്‍ കരിഞ്ചന്ത പൂര്‍ണമായും തടയാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

വിതരണം പുരോഗമിക്കുന്നു

കൊരട്ടൂരിലെ കെഎം ചെല്ലമയ്ക്ക് കാര്‍ഡ് നല്‍കിയാണ് പദ്ധതിയുടെ വിതരണം മുഖ്യമന്ത്രി പളനിസ്വാമി നിര്‍വഹിച്ചത്. ജനങ്ങള്‍ക്ക് റേഷന്‍ കടകള്‍ വഴിതന്നെയാണ് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. വിതരണം പല ഭാഗങ്ങളിലും പുരോഗമിക്കുകയാണ്.

ആധാര്‍ ബന്ധം

ആധാര്‍ കാര്‍ഡുകളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുക. പൊതുവിതരണ സമ്പ്രദായം കംപ്യൂട്ടര്‍ വല്‍ക്കരിക്കുന്നലൂടെ വ്യാജ കാര്‍ഡുകള്‍ ഇല്ലാതാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 പേര് ചേര്‍ക്കാനും ഓണ്‍ലൈന്‍

പുതിയ കാര്‍ഡുകളില്‍ പേര് ചേര്‍ക്കുന്നത് ഇനി ഓണ്‍ലൈനായിട്ടായിരിക്കും. 2012ല്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയാണ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി ആദ്യം നടപ്പാക്കിയത്. പിന്നീട് 2015ല്‍ പൊതുവിതരണ സമ്പ്രദായത്തെ കംപ്യൂട്ടര്‍ വല്‍ക്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറിക്കി. ഈ നടപടികള്‍ വേഗത്തിലാക്കുന്നതാണ് പുതിയ സ്മാര്‍ട്ട് കാര്‍ഡ് വിതരണം.

 കേരളത്തിലെ അവസ്ഥ

കേരളത്തില്‍ റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടികള്‍ ഇപ്പോഴും പൂര്‍ണമായി തീര്‍ന്നുവെന്ന് പറയാനാവില്ല. പുതിയ റേഷന്‍ കാര്‍ഡ് തയ്യാറായിട്ടുണ്ടെങ്കിലും വിതരണം നടന്നിട്ടില്ല. പഴയ കാര്‍ഡില്‍ സീല്‍ ചെയ്ത് നല്‍കിയിരിക്കുകയാണിപ്പോള്‍. പുതിയ കാര്‍ഡിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചിരുന്നെങ്കിലും വ്യാപകമായി അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് ആക്ഷേപം.

English summary
Ration cards in Tamil Nadu are set to get a digital makeover with chief minister Edappadi Palaniswami handing out the first set of smart cards to residents on Saturday at an event in Korattur. All ration card holders in Tamil Nadu will be issued smart cards by May, the CM announced.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X