തിങ്കളാഴ്ച മുതൽ തിയറ്ററുകൾ തുറക്കാം, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി തമിഴ്നാട്
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 9 വരെ നീട്ടി. അതേസമയം ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുളള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 23 തിങ്കളാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തില്‍ ആണ് സര്‍ക്കാര്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ ഒന്ന് മുതലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക.
സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് പേളിയുടെ പൂക്കളം ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം
അതുപോലെ സിനിമാ തിയറ്ററുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാനുളള അനുമതി നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഓഗസ്റ്റ് 23 മുതല്‍ തമിഴ്നാട്ടില്‍ തിയറ്ററുകള്‍ തുറക്കാം. മുഖ്യമന്ത്രി എംകെ സ്റ്റാലിന് ഉന്നത ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ തീരുമാനങ്ങള്‍. സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ അനുവദിച്ചിരിക്കുന്ന കൂടുതല്‍ ഇളവുകള്‍ ജനം ഉത്തരവാദിത്ത ബോധത്തോട് കൂടി ഉപയോഗിക്കണം എന്ന് എംകെ സ്റ്റാലിന് അഭ്യര്‍ത്ഥിച്ചു. ആളുകളുടെ ജീവിതവും കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും അടക്കമുളള ഘടകങ്ങള്‍ പരിഗണിച്ചാണ് കൂടുതല്‍ ഇളവുകള്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഇളവുകള്‍ ദുരുപയോഗം ചെയ്യരുത് എന്നും എംകെ സ്റ്റാലിന് അഭ്യര്‍ത്ഥിച്ചു.

നിയന്ത്രണങ്ങളോടെ മാത്രമാണ് തമിഴ്നാട്ടില്‍ തിയറ്ററുകള്‍ തുറക്കാനുളള അനുമതി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. തിയറ്റര്‍ ജീവനക്കാര്‍ക്ക് ഉടമകള്‍ വാക്സിനേഷന് ഉറപ്പാക്കിയിരിക്കണം. സംസ്ഥാനത്ത് കടകള്‍ക്ക് തുറന്ന് പ്രവര്ത്തക്കുന്നതിനുളള സമയപരിധി ഉയര്‍ത്തി. നിലവില്‍ രാത്രി 9 മണി വരെയാണ് കടകള്‍ തുറക്കാനുളള അനുമതി. ഇത് ഇനി മുതല്‍ രാത്രി പത്ത് മണി എന്നാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ ഒന്‍പതാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള കുട്ടികള്‍ക്കാണ് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. 50 ശതമാനം പേരെ മാത്രം ഉള്‍പ്പെടുത്തി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വേണം ക്ലാസ്സുകള്‍ നടത്താന്‍ എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതി പ്രകാരമുളള ഭക്ഷണം കുട്ടികള്‍ക്ക് വിതരണം ചെയ്യാവുന്നതാണ്.
പോളിടെക്നിക്കുകള്‍ക്കും കോളേജുകള്‍ക്കും സെപ്റ്റംബര്‍ 1 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനുളള അനുമതി നല്‍കിയിട്ടുണ്ട്. ബീച്ചുകള്‍, മൃഗശാല, പാര്‍ക്കുകള്‍, ബോട്ട് ഹൗസുകള്‍ അടക്കമുളള മറ്റ് പൊതുസ്ഥലങ്ങള്ക്കെല്ലാം തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ്. കര്‍ശനമാ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് മാത്രമേ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാടുളളൂ. ഹോട്ടലുകളിലെ ബാറുകള്‍ക്കും ക്ലബ്ബുകള്‍ക്കും ഓഗസ്റ്റ് 23 മുതല്‍ തുറക്കാം. ജീവനക്കാര്‍ കൊവിഡ് വാക്സിന് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമാണ് പ്രവര്‍ത്തനാനുമതി ഉളളത്. ഐടി കമ്പനികള്‍ക്ക് 100 ശതമാനം ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാവുന്നതാണ്. നീന്തല്‍ പരിശീലനത്തിന് വേണ്ടി സ്വിംമ്മിഗ് പൂളുകള്‍ തുറക്കാവുന്നതാണ്. 18 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് മാത്രമാണ് അനുമതി. പരിശീലകര്‍ വാക്സിന് സ്വീകരിച്ചവരായിരിക്കണം.
ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുളള ക്ലാസ്സുകള്‍ തുടങ്ങാന്‍ അനുമതിയില്ല. സെപ്റ്റംബര്‍ 15ന് ശേഷം മാത്രമായിക്കും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. പൊതുജനങ്ങള്‍ക്കായി സ്വിമ്മിംഗ് പൂളുകള്‍ തുറന്ന് കൊടുക്കില്ല. കണ്ടെയ്ന്മെന്റ് സോണുകളില്‍ അവശ്യസര്‍വ്വീസുകള്‍ അല്ലാതെ ഉളള ഒരു സേവനവും അനുവദിക്കുന്നതല്ല. തമിഴ്നാട്ടില്‍ ശനിയാഴ്ച 1,652 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 23 പേര് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 25,99,255 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 34,686 സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications