ചെന്നൈ രണ്ടാം എയര്‍പോര്‍ട്ട് പൂട്ടി വിജയ്; റോഡിന് മുഖ്യമന്ത്രിയുടെ പേരിട്ട് ഗ്രാമീണര്‍, ദളപതി വിജയ് റോഡ്

ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പേരില്‍ തമിഴ്‌നാട്ടില്‍ റോഡ്. ചെന്നൈയിലെ ഏകനാപുരം ഗ്രാമീണരാണ് ദളപതി വിജയ് റോഡ് എന്ന് പ്രദേശത്തെ പ്രധാന റോഡിന് പേരിട്ടത്. വിവാദമായ ചെന്നൈ രണ്ടാം എയര്‍പോര്‍ട്ട് വിജയ് സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെയാണ് ഗ്രാമസഭയുടെ തീരുമാനം. ചെന്നൈയില്‍ രണ്ടാം എയര്‍പോര്‍ട്ട് ഡിഎംകെ സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്രൊജക്ട് ആയിരുന്നു.

ഇറാന്‍ പറയുന്നത് ശരിയല്ലെന്ന് ഖത്തര്‍; സൈനികന്റെ മൃതദേഹം കൈമാറാന്‍ ക്ഷണിച്ചിട്ടും വന്നില്ല, വിവാദം
ഇറാന്‍ പറയുന്നത് ശരിയല്ലെന്ന് ഖത്തര്‍; സൈനികന്റെ മൃതദേഹം കൈമാറാന്‍ ക്ഷണിച്ചിട്ടും വന്നില്ല, വിവാദം

പരന്തൂരില്‍ രണ്ടാം എയര്‍പോര്‍ട്ട് നിര്‍മിക്കാനായിരുന്നു എംകെ സ്റ്റാലിന്‍ സര്‍ക്കാരിന്റെ നീക്കം. ഇതിന് വേണ്ടി കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിച്ചു ഗ്രാമീണര്‍. സമരത്തിന് പിന്തുണയുമായി വിജയ് രംഗത്തെത്തി. വിജയ് രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ആദ്യമായി പരസ്യ പ്രതിഷേധത്തില്‍ പങ്കെടുത്തത് പെരന്തൂരില്‍ ആയിരുന്നു. ഈ മേഖലയില്‍ വലിയ വിജയമാണ് വിജയുടെ ടിവികെ നേടിയത്.

tamil nadu vijay road

ചെന്നൈക്ക് രണ്ടാം എയര്‍പോര്‍ട്ട് വേണം എന്ന നിലപാട് വിജയ് മാറ്റിയിട്ടില്ല. എന്നാല്‍ പരന്തൂരില്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച സ്ഥലം മാറ്റണം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രദേശത്തെ ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിച്ച്, അവരുടെ ജീവിത വരുമാനം ഇല്ലാതാക്കി പദ്ധതി കൊണ്ടുവരരുത് എന്നും വിജയ് ആവശ്യപ്പെട്ടു. ഡിഎംകെക്കെതിരായ വികാരം തമിഴ്‌നാട്ടില്‍ ശക്തിപ്പെടാന്‍ ഇടയാക്കിയ പ്രൊജക്ട് കൂടിയാണിത്.

മമ്മൂട്ടി-പാണ്ഡ്യന്‍ ഫോട്ടോ; രമേശ് പിഷാരടി മമ്മൂട്ടിയെ കാണാന്‍ പോയത് എന്തിന്, സംഭവം ഇങ്ങനെ
മമ്മൂട്ടി-പാണ്ഡ്യന്‍ ഫോട്ടോ; രമേശ് പിഷാരടി മമ്മൂട്ടിയെ കാണാന്‍ പോയത് എന്തിന്, സംഭവം ഇങ്ങനെ

പരന്തൂര്‍ എയര്‍പോര്‍ട്ടിന് വേണ്ടി വലിയൊരു പ്രദേശം ഏകനാപുരം ഗ്രാമത്തില്‍ നിന്ന് ഏറ്റെടുക്കുമായിരുന്നു. വിജയ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ പിന്നാലെ പ്രൊജക്ടുമായി മുന്നോട്ട് പോകില്ലെന്ന് അറിയിച്ചു. റവന്യൂ മന്ത്രി നിര്‍മല്‍ കുമാര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ പദ്ധതിയുടെ എല്ലാ നടപടികളും നിലച്ചു. ഇതാണ് ഗ്രാമീണരെ സന്തോഷത്തിലാക്കിയതും പ്രദേശത്തെ പ്രധാന റോഡിന് വിജയുടെ പേരിടാന്‍ പ്രേരിപ്പിച്ചതും.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഗ്രാമസഭാ യോഗം റോഡിന് ദളപതി വിജയ് റോഡ് എന്ന് പേരിടാന്‍ നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രമേയം ഗ്രാമസഭ പാസാക്കുകയും ചെയ്തു. വിജയോടുള്ള നന്ദി സൂചകമായിട്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ഏകനാപുരം ഗ്രാമീണ ജനത കര്‍ഷക ക്ഷേമ ബോര്‍ഡ് സെക്രട്ടറി ജി സുബ്രമണ്യം പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയാല്‍ റോഡിന്റെ പുതിയ പേരുള്ള ബോര്‍ഡ് വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വന്ദേഭാരത് സീറ്റുകള്‍ കൂട്ടി; ബെംഗളൂരു യാത്രക്കാര്‍ക്ക് ആശ്വാസം, തിങ്കളാഴ്ച മുതല്‍ വെയ്റ്റിങ് ലിസ്റ്റ് കുറയും
വന്ദേഭാരത് സീറ്റുകള്‍ കൂട്ടി; ബെംഗളൂരു യാത്രക്കാര്‍ക്ക് ആശ്വാസം, തിങ്കളാഴ്ച മുതല്‍ വെയ്റ്റിങ് ലിസ്റ്റ് കുറയും

പരന്തൂര്‍ എയര്‍പോട്ടിന് വേണ്ടി 2500 പേരെ ഒഴിപ്പിക്കാന്‍ കാത്തിരുന്ന ഗ്രാമമാണ് ഏകനാപുരം. വിജയ് സര്‍ക്കാര്‍ രണ്ടാമത്തെ എയര്‍പോര്‍ട്ടിന് വേണ്ടി പുതിയ സ്ഥലം കണ്ടെത്തുമെന്നാണ് വിവരം. ''പരിസ്ഥിതി ലോല പ്രദേശമാണിത്. കൂറ്റന്‍ നിര്‍മിതകള്‍ക്ക് യോജ്യമായ മണ്ണല്ല. മറ്റൊരു സ്ഥലം കണ്ടെത്തണം'' എന്നാണ് വിജയ് അന്ന് സമരത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചത്. എയര്‍പോര്‍ട്ട് പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന മന്ത്രി നിര്‍മല്‍ കുമാറിന്റെ പ്രസ്താവനയ്ക്ക് ശേഷം പരന്തൂരില്‍ എല്ലാ നടപടികളും നിര്‍ത്തിവച്ചതോടെ വലിയ ആശ്വാസത്തിലാണ് ജനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+