കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല ഹാരിസ് ബത്‌ലഹേമില്‍; തമിഴ്‌നാട്ടില്‍ പ്രത്യേക പൂജ, അയ്യനാര്‍ ക്ഷേത്രത്തിന് മുന്നില്‍ ബോര്‍ഡ്

Google Oneindia Malayalam News

ചെന്നൈ: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ് ഇപ്പോള്‍ ബത്‌ലഹേമിലാണ്. അവരുടെ വിജയത്തിന് വേണ്ടി പ്രത്യേക പൂജകളുമായി തമിഴ്‌നാട്ടിലെ ഒരു ഗ്രാമം പ്രാര്‍ഥനയിലും. തമിഴ്‌നാട്ടില്‍ അടിവേരുള്ള അമേരിക്കയിലെ രാഷ്ട്രീയ നേതാവാണ് കമല ഹാരിസ്. തിരുവാരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡി താലൂക്കിലുള്ള തുളസേന്ദ്രപുരം ഗ്രാമത്തിലാണ് കമലഹാരിസിന് വേണ്ടി പൂജകഴും വഴിപാടുകള്‍ നടന്നത്. ഇവിടെയുള്ള അയ്യനാര്‍ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ വന്‍ തിരക്കായിരുന്നു. കമല ഹാരിസിനെ ഒരുതവണ പോലും കണ്ടിട്ടില്ലാത്തവരാണ് പൂജയും വഴിപാടും നടത്തുന്നത് എന്നതും എടുത്തുപറയേണ്ടതാണ്.

k

കൊറോണ നിയന്ത്രണങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് തുടങ്ങിയിട്ട് ആഴ്ചകളായി. നവംബര്‍ മൂന്നിന് വൈകീട്ട് വോട്ടെടുപ്പ് അവസാനിക്കും. ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെയാണ് വോട്ടിങ് തീരുക. തൊട്ടുപിന്നാലെ വോട്ടെണ്ണല്‍ തുടങ്ങും. മിക്ക സംസ്ഥാനങ്ങളിലെയും ഫലം അധികം വൈകാതെ പുറത്തുവരും. ചില സംസ്ഥാനങ്ങളിലേത് എണ്ണിക്കഴിയാന്‍ ആറാം തിയ്യതിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എങ്കിലും ആരാണ് മുന്നിട്ട് നില്‍ക്കുക എന്ന് ബുധനാഴ്ചയോടെ അറിയാന്‍ സാധിക്കും. ഇതുവരെയുള്ള അഭിപ്രായ സര്‍വ്വെകളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനാണ് മുന്നിട്ട് നില്‍ക്കുന്നത്.

കിങ് മേക്കറാകാന്‍ പിസി ജോര്‍ജ്; ജനപക്ഷം 60 സീറ്റില്‍ മല്‍സരിക്കും; തിരഞ്ഞെടുപ്പ് തന്ത്രം ഒരുക്കികിങ് മേക്കറാകാന്‍ പിസി ജോര്‍ജ്; ജനപക്ഷം 60 സീറ്റില്‍ മല്‍സരിക്കും; തിരഞ്ഞെടുപ്പ് തന്ത്രം ഒരുക്കി

കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്റെ ബന്ധുക്കള്‍ തുളസേന്ദ്രപുരം ഗ്രാമത്തിലാണുള്ളത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് എന്ന് അറിഞ്ഞപ്പോള്‍ തന്നെ ഈ ഗ്രാമത്തില്‍ കമലയുടെ ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. കാര്‍ഷിക ഗ്രാമമായ തുളസേന്ദ്രപുരത്ത് പലയിടങ്ങളിലും ഇപ്പോള്‍ കമലയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കാണാം. ഇന്ന് രാവിലെ അയ്യനാര്‍ ക്ഷേത്രത്തിന് മുന്‍വശത്ത് പുതിയ ബോര്‍ഡ് ഗ്രാമീണര്‍ വച്ചു. പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്തു. ഇന്ന് പ്രത്യേക പൂജകള്‍ നടത്താന്‍ ദിവസങ്ങള്‍ക്ക് മുമ്പേ തങ്ങള്‍ തീരുമാനിച്ചിരുന്നുവെന്ന് ഗ്രാമത്തിലെ വി സെന്തില്‍കുമാരന്‍ പറഞ്ഞു. കമല ജയിക്കണം. ഈ ആഴ്ച ആ വാര്‍ത്ത കേള്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെന്തില്‍കുമാരന്‍ പറഞ്ഞു.

കുതിച്ചുയര്‍ന്ന് ബിജെപി; ഇനി 31 കൂടി കിട്ടിയാല്‍... ഇടിഞ്ഞുപൊളിഞ്ഞ് കോണ്‍ഗ്രസ്, ആദ്യമായി 40ല്‍ താഴെകുതിച്ചുയര്‍ന്ന് ബിജെപി; ഇനി 31 കൂടി കിട്ടിയാല്‍... ഇടിഞ്ഞുപൊളിഞ്ഞ് കോണ്‍ഗ്രസ്, ആദ്യമായി 40ല്‍ താഴെ

Recommended Video

cmsvideo
Next birthday in White house,Joe Biden wishes Kamala Harris

English summary
Tamil Nadu Villagers Performs Special Pooja for Kamala Harris Victory in US Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X