കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ കാന്റീന്‍, അമ്മ സിമന്റ്, ഇനി അമ്മ ജിംനേഷ്യവും!

  • By അക്ഷയ്‌
Google Oneindia Malayalam News

ചെന്നൈ: ചെന്നൈയില്‍ അമ്മ ജിംനേഷ്യവും. അമ്മ കാന്റീനും അമ്മ സിമന്റും വിജയമായതിനു പിന്നാലെയാണ് അമ്മ ജിംനേഷ്യവും വരുന്നത്. ജിംനേഷ്യത്തിന് പുറമേ അമ്മ പാര്‍ക്കും തമിഴ്‌നാട്ടില്‍ നിര്‍മ്മിക്കുന്നുണ്ട്.

യുവാക്കള്‍ക്കായി അഞ്ഞൂറോളം ജിംനേഷ്യങ്ങള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓരോ ജിംനേഷ്യത്തിനും പത്ത് ലക്ഷം രുപ വീതമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. യുവാക്കളുടെ ശാരീരികവും മാനസീകവുമായ ആരോഗ്യത്തിന് വേണ്ടിയാണ് ഇത്തരം ഒരു പദ്ധതി തയ്യാറാക്കിയതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.

Jayalalitha

ഗ്രാമങ്ങളില്‍ അമ്മ പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് നൂറ് കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. പാര്‍ക്കുകൡ കുട്ടികള്‍ക്ക് കളിക്കുന്നതിനും മുതിര്‍ന്നവര്‍ക്ക് സമയം കളയുന്നതിനുമുള്ള സൗകര്യം ഉണ്ടാകും. സര്‍ക്കാരിന്റെ രണ്ടാം വരവില്‍ അമ്മ ബ്രാന്‍ഡില്‍ പ്രഖ്യാപിക്കുന്ന ആദ്യ പദ്ധതികളാണ് പാര്‍ക്കും ജിംനേഷ്യവും. നേരത്തെ എഐഎഡിഎംകെ സര്‍ക്കാര്‍ ആരംഭിച്ച അമ്മ കാന്റീനും അമ്മ സിമന്റും വന്‍ വിജയമായിരുന്നു.

English summary
Tamil Nadu chief minister J Jayalalithaa on Monday announced that Amma parks and Amma gymnasiums will be set up in rural areas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X