പ്രണയ നിരാശയോ?; വനിതാ പോലീസുകാരിക്കെതിരെ ആസിഡ് ആക്രമണം
ചെന്നൈ: തമിഴ്‌നാട്ടില്‍ ആസിഡ് ആക്രമണത്തില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിന് ഗുരുതര പരിക്ക്. വെല്ലൂര്‍ ജില്ലയിലെ തിരുപ്പട്ടൂരില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഗുരുതരമായി പൊള്ളലേറ്റ പോലീസുകാരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അജ്ഞാതനാണ് ഇവര്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തിയെന്നാണ് സൂചന. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പൊള്ളലേറ്റ യുവതിയില്‍ നിന്നും മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു. പ്രതിയെ പിടികൂടാനായി അഞ്ചംഗ സംഘത്തെ നിയോഗിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒന്നില്‍ക്കൂടുതല്‍ ആളുകള്‍ ആക്രമണസമയത്ത് ഒപ്പമുണ്ടായതായും വിവരമുണ്ട്. ഏതെങ്കിലും കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണോ ആക്രമണമുണ്ടായതെന്നും സംശയിക്കുന്നു. തമിഴ്‌നാട്ടില്‍ അടുത്തിടെ പ്രണയ നൈരാശ്യത്തെ തുടര്‍ന്നുള്ള അക്രമം വര്‍ധിച്ചുവരികയാണ്. പ്രണയം നിരസിക്കുന്ന പെണ്‍കുട്ടികളെ വെട്ടിക്കൊലപ്പെടുത്തുന്നതും മാരകമായി മുറിവേല്‍പ്പിക്കുന്നതും ഇവിടെ സാധാരണ സംഭവമായി മാറിയിട്ടുണ്ട്.












Click it and Unblock the Notifications