Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുപെണ്‍കുട്ടി വീട്ടുകാരറിയാതെ മതംമാറി മുസ്ലീമായി, അറബി പഠിയ്ക്കാന്‍ വീട് വിട്ടു,സംഘര്‍ഷാവസ്ഥ

വില്ലുപുരം: ഇസ്ലാം മതത്തില്‍ ആകൃഷ്ടയായി തമിഴ്‌നാട്ടില്‍ ഹിന്ദു പെണ്‍കുട്ടി വീടുവിട്ടുപോയി. ഉറ്റവരെ ഉപേക്ഷിച്ച പെണ്‍കുട്ടിയെ തിരഞ്ഞെത്തിയ പൊലീസ് ഒരു അറബിക് കൊളെജില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പേ മുസ്ലീമായി മാറിയ പെണ്‍കുട്ടി വീട്ടുകാരുടെ ഭയന്നാണ് മതം മാറിയ കാര്യം ഇതുവരേയും പറയാതിരുന്നത്. അതേസമയം പെണ്‍കുട്ടിയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിയ്ക്കുകയാണ്.

ഉലുന്ദൂര്‍പേട്ട് സ്വദേശിയായ പ്രേമലത(22) എന്ന എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് മതംമാറിയ ശേഷം അറബി പഠിയ്ക്കാന്‍ നാട് വിട്ടത്. മാതാപിതാക്കള്‍ മരിച്ച ശേഷം മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്ന പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായിരുന്നു. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

പ്രേമലത

പ്രേമലത

മാതാപിതാക്കളെ നഷ്ടമായ പ്രേമലത പച്ചൈയപ്പ നഗറില്‍ മുത്തശ്ശിയ്‌ക്കൊപ്പമാണ് താമസം. എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി മൂന്ന് മാസത്തെ ട്രെയിനിംഗ് കഴിഞ്ഞ ശേഷം ദിവസങ്ങള്‍ക്ക് മുന്‍പാണ് വീട്ടിലെത്തിയത്.

കാണാനില്ല

കാണാനില്ല

തിങ്കഴ്ച മുതല്‍ പ്രേമലതയെ സ്വന്തം വീട്ടില്‍ നിന്നും കാണാതായിരുന്നു. അമ്മാവനായ സുന്ദരം പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്

അറബിക് കൊളെജില്‍

അറബിക് കൊളെജില്‍

പ്രേമലതയെ അന്വേഷിച്ചുള്ള പൊലീസിന്റെ യാത്ര അവസാനിയ്ക്കുന്നത് മംഗലംപേട്ടയിലെ ഒരു അറബിക് കൊളെജിലാണ്. താന്‍ മതം മാറിയെന്നും ഇപ്പോള്‍ ഇസ്ലാം മതവിശ്വാസിയാണെന്നും അറബിക് പഠിയ്ക്കുന്നതിനായാണ് കൊളെജില്‍ ചേര്‍ന്നതെന്നും പ്രേമലത പറയുന്നു

ആയിഷ

ആയിഷ

പ്രേമലതയെന്ന തന്റെ പേര് ആയിഷ ദുല്‍ അപ്രിയ എന്നാക്കി മാറ്റിയെന്നും പെണ്‍കുട്ടി പറയുന്നു. ഹിന്ദുവായ താന്‍ മതംമാറി മുസ്ലീമായതിനെ ഒരിയ്ക്കലും വീട്ടുകാര്‍ അംഗീകരിയ്ക്കില്ലെന്നും അതിനാലാണ് മതംമാറിയെ വിവരം മറച്ച് വച്ചതെന്നും പെണ്‍കുട്ടി

അനുനയിപ്പിയ്ക്കാന്‍

അനുനയിപ്പിയ്ക്കാന്‍

പെണ്‍കുട്ടിയെ അനുനയിപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമങ്ങളെല്ലാം തന്നെ വിഫലമായി. അറബിക് പഠനവുമായി മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്നും പെണ്‍കുട്ടി പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ പഠനം തുടരാന്‍ കൊളെജിലേയ്ക്ക് വിട്ടയയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+