ഐജിക്കെതിരെ വനിതാ എസ്പിയുടെ പീഡന പരാതി; അശ്ലീല സന്ദേശങ്ങൾ അയച്ചു, ഭീഷണിയും...
ചെന്നൈ: തമിഴ്നാട്ടിലെ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വനിതാ എസ് പി. ഐജി ലൈംഗിക ചുവയോടുകൂടി സംസാരിക്കുകയും തന്റെ സാന്നിധ്യത്തിൽ അശ്ലീല വീഡിയോകൾ കാണുകയും ചെയ്തിരുന്നുവെന്ന് എസ് പി പരാതിയിൽ പറയുന്നു.
രാത്രികാലങ്ങളിൽ ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിക്കുമെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നതായും എസ് പി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഏഴുമാസക്കാലമായി ഇത്തരത്തിലുള്ള പീഡനങ്ങൾ തുടരുകയായിരുന്നുവെന്നും സഹികെട്ടാണ് പരാതി നൽകിയതെന്നും യുവതി പറഞ്ഞു.

തന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് നിന്നില്ലെങ്കിൽ എസ് പിക്കെതിരെ റിപ്പോർട്ട് സമർപ്പിച്ച് കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. മറ്റ് വകുപ്പിലേക്ക് മാറ്റം വാങ്ങാനായി നൽകിയ അപേക്ഷയും ഇയാൾ ഇടപെട്ട് തടഞ്ഞുവെച്ചു.
പരാതി പരിശോധിക്കാൻ സംസ്ഥാന സർക്കാർ ഒരു സമിതി രൂപികരിച്ചിട്ടുണ്ട്. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications