അഭിഭാഷകയ്ക്ക് നേരെ അരിവാളുകൊണ്ട് ആക്രമണം..ചോരയില്‍ മുങ്ങിക്കുളിച്ച് യുവതി
ചെന്നൈ; തമിഴ്‌നാട്ടിൽ അഭിഭാഷകയ്‌ക്കെതിരെ ആക്രമണം. പട്ടാപ്പകലാണ് അഭിഭാഷകയ്ക്ക് നേരെ ആക്രമണം നടന്നത്. തമിഴ്‌നാട്ടിലെ തിരിപ്പൂർ ജില്ലയിലാണ് സംഭവം നടന്നത്.കുമാരൻ സാലയിലെ മഹിളാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ആക്രമണത്തിന് ഇരയായ ജമീല ബാനു.
തന്റെ ഗവേഷണത്തിനായി മുൻകാല കേസുകളുടെ കുറിപ്പുകൾ എടുക്കാൻ അവർ മകളോടൊപ്പം അഭിഭാഷകന്റെ ഓഫീസ് സന്ദർശിച്ചിരുന്നു.പെട്ടെന്ന് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ ഒരാൾ ജമീല ബാനുവിനെ അരിവാൾ കൊണ്ട് ആക്രമിക്കുകയായിരുന്നു.

ജമീലയ്‌ക്കെതിരെയുള്ളആക്രമണം തടയാൻ മകൾ ശ്രമിച്ചു. മകൾക്കും പരിക്കേറ്റു.ജമീലയുടെ നിലവിളി കേട്ട് ആളുകൾ ഓടിയെത്തി. എന്നാൽ ആളുകൾ എത്തിയതോടെ അക്രമി ആയുധം ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.'
ജമീലയുടെ തലയ്ക്കും കൈകൾക്കും പരിക്കേറ്റു. തുടർചികിത്സയ്ക്കായി അവരെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ആക്രമി എന്തിനാണ് അഭിഭാഷകയെ ആക്രമിച്ചത് എന്നതിൽ വ്യക്കത വരണമെങ്കിൽ അന്വേഷണം പൂർത്തിയാകണം.












Click it and Unblock the Notifications