രൂപയുടെ ചിഹ്നം മാറ്റി സ്റ്റാലിന്; ഇത്രയും മണ്ടനായിരുന്നോ മുഖ്യമന്ത്രി എന്ന് അണ്ണാമലൈ
ചെന്നൈ: സംസ്ഥാന ബജറ്റിന് മുന്നോടിയായി രൂപയുടെ ചിഹ്നം മാറ്റി തമിഴ്നാട് സര്‍ക്കാര്‍. ഇന്ത്യന്‍ റൂപ്പിയുടെ ഔദ്യോഗിക ചിഹ്നത്തിന് പകരം തമിഴ് അക്ഷരമാലയിലെ രൂ എന്നതിന്റെ ചിഹ്നമാണ് പുതുതായി ഡിഎംകെ സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് നാളെയാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന്റെ പോസ്റ്ററുകളില്‍ ഇന്ത്യന്‍ റൂപ്പിയുടെ ഔദ്യോഗിക ചിഹ്നം ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ നാളത്തെ ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി എംകെ സ്റ്റാലിന് പങ്ക് വെച്ച എക്സിലെ പോസ്റ്ററിലാണ് ഇന്ത്യന്‍ റുപ്പിയുടെ ചിഹ്നം മാറ്റിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരുമായി ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രക്ഷോഭം തുടരുന്നതിനിടെയാണ് പുതിയ നീക്കം എന്നതും ശ്രദ്ധേയമാണ്. അതേസമയം ചിഹ്നം മാറ്റല്‍ സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

എന്നാല്‍ പുതിയ മാറ്റത്തെ ന്യായീകരിച്ച് ഡിഎംകെ നേതാവ് ശരവണന് അണ്ണാദുരൈ രംഗത്തെത്തി. 'ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. ഇത് ഒരു 'ഏറ്റുമുട്ടല്‍' അല്ല. ഞങ്ങള്‍ തമിഴിന് മുന്‍ഗണന നല്കുന്നു. അതുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കവുമായി മുന്നോട്ട് പോയത്',' അദ്ദേഹം പറഞ്ഞു. അതേസമയം സ്റ്റാലിന് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി.
സ്റ്റാലിന് മണ്ടനാണ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ വിമര്‍ശനം. 'രൂപയുടെ ദേശീയ ചിഹ്നത്തെ സ്റ്റാലിന് സര്‍ക്കാര്‍ അപമാനിച്ചു. ഡിഎംകെ മുന്‍ എം എല്‍എയുടെ മകന് ഉദയ്കുമാര് രൂപകല്പന ചെയ്തതായിരുന്നു ആ ചിഹ്നം. രാജ്യം മുഴുവന്‍ ഔദ്യോഗികമായി അംഗീകരിച്ച രൂപയെ അപമാനിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ ലോഗോ പുറത്തിറക്കിയത്.
നിങ്ങള്‍ക്ക് എങ്ങനെ ഇത്രത്തോളം വിഡ്ഢിയാകാന്‍ എങ്ങനെ കഴിയുന്നു സ്റ്റാലിന്', എന്നായിരുന്നു അണ്ണാമലൈയുടെ ചോദ്യം. ചിഹ്നം മാറ്റാനുള്ള നീക്കം ഡിഎംകെ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമാണ് എന്ന് പറയുന്നതിന് തുല്യമാണെന്നും പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു. ബിജെപി സംസ്ഥാന വക്താവ് നാരായണന് തിരുപ്പതി പറഞ്ഞു.
മറ്റൊരു മുതിര്‍ന്ന തമിഴ് ബിജെപി നേതാവും മുന്‍ ഗവര്‍ണറുമായ തമിഴിസൈ സൗന്ദരാജനും ഡിഎംകെയെ വിമര്‍ശിച്ച് രംഗത്തെത്തി.. ഇത് ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്നും ഡിഎംകെ ദേശീയ താല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് എന്നും എന്നും അവര്‍ ആരോപിച്ചു. അക്ഷരമാല മാറ്റുന്നതിനുപകരം അടിസ്ഥാന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും സ്റ്റാലിന്റെ പേര് തമിഴ് പേരിലേക്ക് മാറ്റുമോ എന്നും അവര്‍ വെല്ലുവിളിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications