Get Updates
Get notified of breaking news, exclusive insights, and must-see stories!

16 കോടി തട്ടിയെടുത്ത കേസില്‍ തമിഴ് സിനിമ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് ഇയാള്‍ക്കെതിരെ വഞ്ചനാ കേസ് എടുത്തത്. പിന്നീട് പരിശോധന നടത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു ബിസിനസുകാരനില്‍ നിന്ന് 16 കോടി രൂപ കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് കേസ്. അതേസമയം ലിബ്ര പ്രൊഡക്ഷന്‍സ് എന്ന പ്രമുഖ നിര്‍മാണ കമ്പനിയാണ് രവീന്ദറിന്റേത്.

ഈ നിര്‍മാണ കമ്പനിയുടെ പ്രവര്‍ത്തനവും സംശയനിഴലില്‍ ആയിരിക്കുകയാണ്. 2020 ഒക്ടോബറില്‍ രവീന്ദറിനെതിരെ ക്രൈംബ്രാഞ്ചില്‍ പരാതി ലഭിച്ചിരുന്നു. ബിസിനസ് സംരംഭത്തിന്റെ പേരില്‍ കോടികള്‍ തട്ടിയെടുത്തെന്നായിരുന്നു ആരോപണം. പവര്‍ പ്രൊജക്ടമായി ബന്ധപ്പെട്ട് പുതിയൊരു ബിസിനസ് സ്ഥാപിക്കാന്‍ രവീന്ദര്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നു.

ravinder-producer

മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഖര മാലിന്യങ്ങള്‍ വൈദ്യുതിയാക്കി മാറ്റി ലാഭമുണ്ടാക്കാവുന്ന പദ്ധതിയാണെന്നായിരുന്നു രവീന്ദര്‍ തന്നോട് പറഞ്ഞു. അതിനായി സാമ്പത്തിക സഹായമാണ് ആവശ്യപ്പെട്ടത്. ഈ പദ്ധതിയുടെ ഭാഗമായാല്‍ വന്‍ ലാഭം ലഭിക്കുമെന്നും പറഞ്ഞിരുന്നു. തുടര്‍ന്നാണ് ആ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. 2020 സെപ്റ്റംബര്‍ 17നായിരുന്നു നിക്ഷേപത്തിനുള്ള പണം നല്‍കും. 16 കോടിയോളം രൂപ അതിനായി നല്‍കി. എന്നാല്‍ പണം ലഭിച്ച ശേഷം രവീന്ദര്‍ വൈദ്യുത ബിസിനസ് ആരംഭിക്കുകയോ, പണം തിരികെ നല്‍കുകയോ ചെയ്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

അതേസമയം പണം തിരികെ ലഭിക്കാത്തിനെ തുടര്‍ന്നാണ് സിസിബി അടക്കം പരാതി നല്‍കിയത്. അന്വേഷണത്തില്‍ ഇയാള്‍ പണം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. രവീന്ദര്‍ രേഖകളില്‍ കൃത്രിമം കാണിച്ച്, ബിസിനസുകാരനും പരാതിക്കാരനുമായ ബാലാജിയില്‍ നിന്ന് പണം വാങ്ങിയതായി കണ്ടെത്തുകയായിരുന്നു. പണം ലഭിക്കാനായിട്ടാണ് ഇയാള്‍ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു.

കമ്മീഷണര്‍ സന്ദീപ് റായ് റാത്തോഡിന്റെ നിര്‍ദേശപ്രകാരമാണ് രവീന്ദറിന്റെ അറസ്റ്റ് ചെയ്തത്. അതേസമയം രവീന്ദര്‍ കേസ് വന്നതിന് പിന്നാലെ ഒളിവിലായിരുന്നു. ഇയാളെ പിന്നീട് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

അതേസമയം രവീന്ദര്‍ നേരത്തെ തന്നെ തമിഴ് സിനിമയിലെ വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍ നിര്‍മിച്ചതിലൂടെയാണ് പ്രശസ്തനായത്. ടിവി താരം മഹാലക്ഷ്മിയെയാണ് രവീന്ദര്‍ വിവാഹം ചെയ്തത്. നിരവധി തവണ രവീന്ദര്‍ വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും കേസിലേക്കും അറസ്റ്റിലേക്കും നയിച്ചിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+