തമിഴ് പണ്ഡിതൻ നെല്ലൈ കണ്ണൻ അറസ്റ്റിൽ: നടപടി അമിത് ഷായ്ക്കും നരേന്ദ്രമോദിയ്ക്കുമെതിരായ പരാമർശത്തിൽ!
ചെന്നൈ: തമിഴ് പണ്ഡിതൻ നെല്ലായ് കണ്ണൻ തമിഴ്നാട്ടിൽ അറസ്റ്റിലായി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരായ പരാമർശത്തെ തുടർന്നാണ് അറസ്റ്റ്. തമിഴ്നാട്ടിലെ പെരമ്പലൂരിൽ നിന്നാണ് ഇദ്ദേഹം പിടിയിലായത്. നെല്ലൈ കണ്ണന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ മറീന ബീച്ചിൽ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എസ്ഡിപിഐ സംഘടിപ്പിച്ച ഒരു പരിപാടിയിൽ വെച്ച് നടത്തിയ പരാമർശത്തെ തുടർന്നാണ് പോലീസ് നടപടി. '"ന്യൂനപക്ഷ വിഭാഗം പ്രധാനമന്ത്രി നരേന്ദ്രമോദിയേയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയോ ആരെയെങ്കിലും ഒരാളെ കൊന്നുകളയുമെന്നാണ് പ്രതീക്ഷിച്ചതെന്നാണ് താൻ പ്രതീക്ഷിച്ചത്. എന്നാൽ ആരും അത് ചെയ്തില്ല" എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടിഞ്ഞാൺ ആഭ്യന്തര മന്ത്രി അമിത് ഷായുടെ കയ്യിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് നെല്ലൈ കണ്ണന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും കൊലപ്പെടുത്താൻ ആവശ്യപ്പെട്ട കണ്ണനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും ദേശീയ സെക്രട്ടറിയുമായ എച്ച് രാജ പോലീസിൽ പരാതി നൽകിയിരുന്നു. മറീന ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇതോടെ പൊൻരാധാകൃഷ്ണൻ, എച്ച് രാജ, ലാ ഗണേശൻ, സിപി രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.












Click it and Unblock the Notifications