Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശസ്ത സീരിയല്‍ താരം മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

വീട്ടില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ചൈന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ താരവും അവതാരകയുമായ സബര്‍ണ ആനന്ദിനെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സബര്‍ണ താമസിക്കുന്ന ചെന്നൈയിലെ മധുരോവയലിലെ ഫ് ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.

വീട്ടില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സബര്‍ണ തനിച്ചായിരുന്നു ഇവിടെ താമസം. മുന്ന് ദിവസമായി സബര്‍ണയെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.

sabarna-anand

നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷം അഭിനയിച്ച നടിയാണ് സബര്‍ണ. സണ്‍ ടിവിയിലെ ഹിറ്റ് സീരിയലായ പസമലറിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ വിജയ് ടിവിയുടെ പുതു കവിതെ അടക്കം നിരവധി ഷോകളും അവര്‍ ചെയ്തിട്ടുണ്ട്. സബര്‍ണയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

സബര്‍ണ മാനസികമായി ഏറെ തകര്‍ന്ന നിലയിലായിരുന്നെന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന സൂചന. സീരിയലുകളില്‍ പഴയപോലെ അവസരം കിട്ടാത്തത് അവരെ വിഷമിപ്പിച്ചിരുന്നു. ബിഎസ് സി സൈക്കോളജി പാസായ സബര്‍ണ സുഹൃത്തുക്കളുടെ സ്വകാര്യ പ്രശ്‌നങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളുമെല്ലാം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങാറുണ്ടായിരുന്നു. നടിയുടെ ആത്മഹത്യ ചെന്നൈ ടെലിവിഷന്‍ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+