കാവേരി പ്രശ്നം: ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിയെ ബെംഗളൂരുവില്‍ മർദ്ദിച്ചു
ബെംഗളൂരു: കര്‍ണാടക-തമിഴ്നാട് കാവേരി നദീജല പ്രശ്നത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട തമിഴ്നാട് സ്വദേശിയായ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയെ ബെംഗളൂരുവില്‍ തല്ലി ചതച്ചു. കാവേരി പ്രശ്നത്തില്‍ സിനിമാതാരങ്ങളുടെ ഇടപ്പെടലുകള്‍ സംബന്ധിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന പേരിലാണ് മര്‍ദനം നടന്നത്.
22 കാരനായ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി പഠിയ്ക്കുന്ന കോളേജിന് സമീപത്ത് വച്ച് ശനിയാഴ്ച ഒരു കൂട്ടം ആളുകള്‍ എത്തി ആക്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും ലോക്കല്‍ ചാനലില്‍ വീഡിയോ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.

ആക്രമണത്തില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ ഒറ്റക്കെട്ടായി പ്രതികരിച്ചു. കാവേരി പ്രശ്നത്തില്‍ അക്രമം ഒന്നിനും പരിഹാരം കാണില്ലെന്ന് എഐഡിഎംകെ വക്താവ് സിആര്‍ സരസ്വതി പറഞ്ഞു. രണ്ടു സംസ്ഥാനത്തിലെയും ജനങ്ങള്‍ കാവേരി പ്രശ്നത്തില്‍ മൃദുസമീപനം പാലിക്കണം എന്നാണ് രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്.
വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്ക് നേരെ കര്ണാടത സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണം എന്ന് ഡിഎംകെ എംപി ടികെഎസ് ഇളന്ഗോവന് ആവശ്യപ്പെട്ടു. കര്‍ണാടകയിലെ തമിഴ് സ്വദേശികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേകം സംരക്ഷണം നല്‍കണം എന്ന് പൊന്‍ രാധാകൃഷ്ണനും ആവശ്യപ്പെട്ടു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications