Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷൂട്ടിംഗ് സെറ്റിൽ സംവിധായകന്റെ ആത്മഹത്യ! പിന്നാലെ വിഷം കഴിച്ച് നടി, പുതിയ വിവരങ്ങൾ ഇങ്ങനെ

ചെന്നൈ: മുന്‍ കാമുകനായ സിനിമാ സഹസംവിധായകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യാ ശ്രമം നടത്തി നടി നിലാനിയും. വിഷം കഴിച്ചാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നടിയെ ഉടന്‍ തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കൊണ്ട് ജീവന്‍ രക്ഷിക്കാനായി.

നടി അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. നടി വിവാഹ അഭ്യര്‍ത്ഥന നിരസിച്ചത് മൂലം കഴിഞ്ഞ ദിവസമാണ് ഗാന്ധി ലളിത് കുമാര്‍ എന്നയാള്‍ ഷൂട്ടിംഗ് സെറ്റില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്:

3 വർഷത്തെ അടുപ്പം

3 വർഷത്തെ അടുപ്പം

തമിഴ് സീരിയലുകളിലെ പ്രമുഖ താരമായ നിലാനി രണ്ട് കുട്ടികളുടെ അമ്മയാണ്. മൂന്ന് വര്‍ഷം മുന്‍പാണ് ഗാന്ധി ലക്ഷ്മി കുമാര്‍ എന്ന സിനിമാ സഹസംവിധായകനുമായി അടുപ്പത്തിലാകുന്നത്. പിന്നീട് നടിയെ ഷൂട്ടിംഗ് സെറ്റില്‍ എത്തിക്കുന്നതും തിരികെ വീട്ടിലെത്തിക്കുന്നതുമെല്ലാം ലളിത് കുമാര്‍ ആയിരുന്നു. അതിനിടെ നടിയോട് ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തി.

തീ കൊളുത്തി മരണം

തീ കൊളുത്തി മരണം

എന്നാല്‍ വിവാഹത്തിന് താല്‍പര്യം ഇല്ലാതിരുന്ന നടി ഇയാളെ ഒഴിവാക്കി. തുടര്‍ന്ന് ലളിത് കുമാര്‍ നടിയെ നിരന്തരമായി ശല്യം ചെയ്തിരുന്നു. നടി പോലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് ഇയാള്‍ ഷൂട്ടിംഗ് സെറ്റിലെത്തി തീകൊളുത്തി ആത്മഹത്യ ചെയ്തത്. മരണത്തിന് പിന്നില്‍ താനാണ് എന്നുള്ള വാര്‍ത്തകള്‍ കാരണമാണ് നടിയുടെ ആത്മഹത്യാ ശ്രമം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലളിത് മാനസിക രോഗി

ലളിത് മാനസിക രോഗി

ലളിതിന് എതിരെ നിരവധി ആരോപണങ്ങള്‍ നിലാനി ഉന്നയിച്ചിരുന്നു. ലളിത് മാനസിക രോഗിയാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും നിലാനി ആരോപിച്ചിരുന്നു. ലളിതിന്റെ വിവാഹ അഭ്യര്‍ത്ഥന ആദ്യം താന്‍ നിരസിച്ചത് തന്റെ കുട്ടികളെ ബാധി്‌ച്ചേക്കും എന്ന് കരുതിയാണ്. അതേസമയം തന്നെ വിവാഹം കഴിച്ചാല്‍ തങ്ങള്‍ക്കത് സംരക്ഷണമാകുമല്ലോ എന്നും ചിന്തിച്ചിരുന്നു.

വഴിവിട്ട ബന്ധങ്ങൾ

വഴിവിട്ട ബന്ധങ്ങൾ

അതിനിടെയാണ് ലളിതിന് നിരവധി സ്ത്രീകളുമായി ഇത്തരത്തില്‍ ബന്ധമുണ്ടെന്ന് താന്‍ അറിയുന്നതെന്നും അതോടെ സൗഹൃദം ഒഴിവാക്കിയെന്നും നിലാനി വെളിപ്പെടുത്തുകയുണ്ടായി. കുടുംബത്തിലെ സഹോദരനും സഹോദരിയും അടക്കം അയാള്‍ക്ക് എതിരായിരുന്നു. ഇയാളുടെ വഴിവിട്ട ജീവിതം കാരണം നെഞ്ച് പൊട്ടിയാണ് അമ്മ മരിച്ചതെന്നും താന്‍ അറിഞ്ഞെന്ന് നിലാനി പറയുന്നു.

കൊല്ലുമെന്ന് ഭീഷണി

കൊല്ലുമെന്ന് ഭീഷണി

ഇത്തരം വിവരങ്ങള്‍ അറിഞ്ഞതോടെ താന്‍ ലളിതിനെ കാണുകയോ സംസാരിക്കുകയോ പോലും ചെയ്യാതായി. എന്നാല്‍ ലളിത് തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. വിവാഹത്തിന് തയ്യാറായില്ലെങ്കില്‍ കുട്ടികളെ അടക്കം കൊല്ലുമെന്നായിരുന്നു ഭീഷണി. ലളിത് തന്നെ ശാരീരികമായും മര്‍ദ്ദിച്ചിരുന്നതായി നടി പറഞ്ഞു.

ദൃശ്യം പുറത്ത് വിട്ടു

ദൃശ്യം പുറത്ത് വിട്ടു

ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. സ്‌റ്റേഷനില്‍ വെച്ച് കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കിയെങ്കിലും പിന്നാലെ ലളിത് ആത്മഹത്യ ചെയ്യുകയായിരുന്നു. നടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വി്ട്ട ശേഷമാണ് ലളിത് തീകൊളുത്തി മരിച്ചത്. നടിയുമായി ബന്ധപ്പെടുത്തി നിരവധി വാര്‍ത്തകള്‍ പരന്നതിന് പിന്നാലെയാണ് നടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+