ഷോക്കിങ്!! നടി പ്രിയങ്ക ആത്മഹത്യ ചെയ്തു; കുടുംബ കലഹമെന്ന് റിപ്പോര്‍ട്ട്, പോലീസ് പറയുന്നത്...
ചെന്നൈ: സിനിമാലോകത്ത് നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. നടി പ്രിയങ്ക ആത്മഹത്യ ചെയ്തിരിക്കുന്നു. തമിഴ്നാട്ടിലെ പ്രമുഖ ടെലിവിഷന്‍ നടിയാണിവര്‍. രമ്യാകൃഷ്ണന്റെ ടിവി ഷോ ആയ വംശത്തിലെ ജ്യോതിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിയങ്ക ടിവി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിരുന്നു. കുടുംബ കലഹമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. നടിയുടെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ആശുപത്രിയിലേക്ക് മാറ്റി. നടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നല്കുന്ന വിവരങ്ങള്‍ ഇങ്ങനെ....

ആരാണ് നടി പ്രിയങ്ക
തമിഴ്നാട്ടിലെ പ്രമുഖ ടെലിവിഷന്‍ നടിയാണ് പ്രിയങ്ക. വലസരവക്കത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രമ്യാകൃഷ്ണന്റെ ഷോയില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് പ്രിയങ്ക ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചില സിനിമകളിലും പ്രിയങ്ക വേഷമിട്ടിട്ടുണ്ട്. വീട്ടിലെ മുറിയിലുള്ള ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.

പോലീസിന് ലഭിച്ച വിവരം
ബുധനാഴ്ച അതിരാവിലെയാണ് മൃതദേഹം കണ്ടത്. വീട്ടിലുണ്ടായിരുന്നവര്‍ തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വീട്ടിലെ അന്തരീക്ഷം അത്ര സുഖകരമായിരുന്നില്ല എന്നാണ് നടിയുമായി ബന്ധമുള്ളവര്‍ പോലീസിനോട് പറഞ്ഞത്.

വിവാഹം മൂന്ന് വര്‍ഷം മുമ്പ്
മൂന്ന് വര്‍ഷം മുമ്പാണ് അരുണ്‍ ബാലയുമായുള്ള പ്രിയങ്കയുടെ വിവാഹം കഴിഞ്ഞത്. പക്ഷേ, ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. ഇതാണ് കുടുംബത്തിലെ കലഹത്തിന്റെ പ്രധാന കാരണമെന്ന് അടുപ്പമുള്ളവര്‍ പറയുന്നു. മക്കളില്ലാത്തതിന്റെ പേരില്‍ ഇവരെ കുടുംബത്തിലെ മറ്റുള്ളവര്‍ കുറ്റപ്പെടുത്താറുണ്ടായിരുന്നുവത്രെ.

പോസ്റ്റമോര്‍ട്ടം കഴിഞ്ഞാല്‍
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വേണ്ടി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂവെന്ന് പോലീസ് പ്രതികരിച്ചു. അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കുടുംബാംഗങ്ങളില്‍ ചിലരെ പോലീസ് ചോദ്യം ചെയ്തു. കുടുംബത്തില്‍ അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്ന വിവരമാണ് പോലീസിന് ലഭിച്ചത്.

രണ്ടുമാസമായി ഭര്‍ത്താവുമായി അകന്നു
കഴിഞ്ഞ രണ്ടുമാസമായി അരുണ്‍ ബാലയും പ്രിയങ്കയും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവത്രെ. ഇരുവരും രണ്ടുമാസമായി അകന്നാണ് താമസം. കുട്ടികള്‍ ഇല്ലാത്തതാണ് കലഹത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നുണ്ടെങ്കിലും വിശദമായ അന്വേഷണം തുടങ്ങയിരിക്കുകയാണ് പോലീസ്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications