കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ വീടുകളില്‍ കയറി വനിത പ്രഭാഷകരുടെ കൂട്ട പ്രാര്‍ത്ഥന; അന്വേഷണം ഊര്‍ജിതം

  • By Anupama
Google Oneindia Malayalam News

ചെന്നൈ: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുകയാണ്. ഇതുവരേയുള്ള കണക്ക് പ്രകാരം 4067 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 109 പേര്‍ മരണപ്പെടുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചവരില്‍ 328 പേര്‍ രോഗ മുക്തി നേടി ആശുപത്രി വിട്ടുവെന്നത് ആശ്വസിക്കാന്‍ കഴിയുന്ന കാര്യമാണ്.

എന്നാല്‍ ദില്ലിയിലെ നിസാമുദീനിലെ തബ്ലീഗി മതസമ്മേളനം നടന്ന മര്‍ക്കസ് കേന്ദ്രം കൊറോണ വൈറസ് രോഗത്തിന്റെ ഹോട്ട്‌സ്‌പോട്ടായി മാറികൊണ്ടിരിക്കകയാണ്. തമിഴ്‌നാട്ടില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 86 പേരില്‍ 85 പേരും നിസാമുദീനില്‍ നിന്നും തിരിച്ചെത്തിയവരാണ്. അതിനിടെ തമിഴ്‌നാട്ടില്‍ വീടുകല്‍ കേന്ദ്രീകരിച്ച് നിരവധി പേര്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. തമിഴ്‌നാട്ടില്‍ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അന്വേഷണം ഇവരിലേക്കും വ്യാപിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ കൊറോണ ബാധിച്ച് മരിച്ച 71 കാരന്റെ മൃതദേഹം സംസ്‌കരിച്ചതിലും ഗുരുതര വീഴ്ച്ചയുള്ളതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. സുരക്ഷാ ബാഗ് തുറന്ന് മതാചാര പ്രകാരം നടത്തിയ ചടങ്ങില്‍ അമ്പതിലധികം പേര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

വീടുകളില്‍ പ്രാര്‍ത്ഥന

വീടുകളില്‍ പ്രാര്‍ത്ഥന

തമിഴ്‌നാട്ടില്‍ ഇന്നലെ 86 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ രോഗ ബാധിതരുടെ എണ്ണം 571 ആയിരിക്കുകയാണ്. ഇതില്‍ 522 പേരും നിസാമുദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി തമിഴ്‌നാട്ടില്‍ കൊറാണ ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് വീടുകള്‍ കേന്ദ്രീകരിച്ച് പ്രാര്‍ത്ഥന ചടങ്ങുകള്‍ നടത്തിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. നിരവധി വീടുകളില്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ കഴിഞ്ഞ് ദിവസങ്ങളോളം കഴിഞ്ഞതിനാല്‍ രോഗ വ്യാപന സാധ്യത ഏറെയാണെന്നും ആരോഗ്യവകുപ്പ് ചൂണ്ടികാട്ടുന്നു.

വനിത പ്രഭാഷകര്‍

വനിത പ്രഭാഷകര്‍

നിസാമുദീനില്‍ നിന്നും എത്തിയവരുടെ പട്ടിക പോലും പൂര്‍ണ്ണമായും തയ്യാറാക്കാന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല. അതിനിടെയാണ് വനിത പ്രഭാഷകര്‍ വിവിധയിടങ്ങളിലെ വീടുകളില്‍ എത്തി പ്രാര്‍ത്ഥന ചടങ്ങുകള്‍ സംഘടിപ്പിച്ചതായി കണ്ടെത്തിയത്. മസ്ദൂറത്ത് ജമാഅത്തിലെ വിദേശികള്‍ ഉള്‍പ്പെടെയുള്ള വനിത പ്രഭാശകരാണ് ദിവസങ്ങളോളം ഓരോ വീടുകളിലും കഴിഞ്ഞ് പ്രാര്‍ത്ഥന ചടങ്ങ് നടത്തിയത്.

നിസാമുദീന്‍

നിസാമുദീന്‍

നിസാമുദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുമായും ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നോ എന്നതും അന്വേഷണവിധേയമാക്കേണ്ടതുണ്ട്. നരവധി പേര്‍ അത്തരത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. അതിനാല്‍ തന്നെ രോഗവ്യാപന സാധ്യതയും കൂടുതലാണ്. ഇവര്‍ താമസിച്ച വീടുകള്‍ കണ്ടെത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 ഒളിവില്‍

ഒളിവില്‍

നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് തമിഴ്‌നാട്ടില്‍ എത്തിയവര്‍ ഒളിവില്‍ പോയിരുന്നു. ഇവരില്‍ പത്ത് മലേഷ്യന്‍സ്വദേശികള്‍ ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു. മലേഷ്യയിലേക്കുള്ള പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനായിരുന്നു ഇവരുടെ ശ്രമം. ഇവര്‍ പ്രാദേശിക ചടങ്ങുകളും നടത്തിയിരുന്നു. ഇവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. മാര്‍ച്ച് 13 നും 18 നും ഇടയിലായിരുന്നു മര്‍ക്കസില്‍ മതസമ്മേളനം നടന്നത്.

English summary
Tamilandu Police Enquiry against women priest who Conducted programme in Home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X