കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനീകാന്ത്, അജിത്, ശാലിനി... ആദ്യ മിനുട്ടുകളില്‍ വോട്ട് ചെയ്യാന്‍ സെലിബ്രിറ്റികളുടെ ക്യൂ!

  • By Muralidharan
Google Oneindia Malayalam News

തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള പോളിങിന് ആവേശകരമായ തുടക്കം. കേരളത്തില്‍ സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനുമാണ് ആദ്യമേ ബൂത്തിലെത്തിയതെങ്കില്‍ തമിഴകത്ത് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്താണ് ആദ്യമിനുട്ടില്‍ തന്നെ സമ്മതിദാനാവകാശം വിനോയിഗിച്ച സെലിബ്രിറ്റികളില്‍ മുമ്പന്‍. 7.10ഓടെയാണ് രജനീകാന്ത് വോട്ട് ചെയ്തത്. സ്‌റ്റെല്ല മേരീസ് കോളേജിലായിരുന്നു രജനീകാന്തിന് വോട്ട്.

Read Also: കരുണാനിധി വോട്ട് ചെയ്തു, ഇത്തവണ തമിഴ്‌നാട് ഭരിക്കുമെന്ന് കലൈഞ്ജര്‍!

മെഗാതാരം തല അജിത്തും ഭാര്യ ശാലിനിയും വോട്ടെടുപ്പിന്റെ ആദ്യ മിനുട്ടുകളില്‍ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു. തിരുവമണ്മയൂരിലെ ബൂത്തിലായിരുന്നു താരദമ്പതികള്‍ക്ക് വോട്ട്. ബി ജെ പി സംസ്ഥാന പ്രസിഡണ്ട് തമിളിസൈ സൗന്ദര്യരാജന്‍ 7.13 ന് വിരുഗമ്പാക്കത്ത് വോട്ട് ചെയ്തു. നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനായ സീമന്‍ നേരത്തെ എത്തി വോട്ട് ചെയ്തു.

rajinikanth

7.20 ഓടെ കലൈഞ്ജര്‍ കരുണാനിധി വോട്ട് ചെയ്തു. ഗോപാലപുരത്താണ് കരുണാനിധിക്ക് വോട്ട്. ഡി എം കെ മുന്നണി ജയിക്കുന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് അദ്ദേഹം വോട്ട് ചെയ്തതിന് ശേഷം പറഞ്ഞു. സ്ഥാനാര്‍ഥികള്‍ കൈക്കൂലിക്കേസില്‍ പെട്ട അരവക്കുറിച്ചിയിലും തഞ്ചാവൂരിലും ഒഴികെ 232 സീറ്റുകളിലാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ് നടക്കുന്നത്.

English summary
Tamilnadu Assembly election 2016: Actor Rajinikanth casts his vote.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X